• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിയാകാനല്ല മുന്നണി പ്രവേശനമെന്ന് ബാലകൃഷ്ണപിള്ള

മന്ത്രിയാകാനല്ല മുന്നണി പ്രവേശനമെന്ന് ബാലകൃഷ്ണപിള്ള

ആർ ബാലകൃഷ്ണ പിള്ള

ആർ ബാലകൃഷ്ണ പിള്ള

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഇടതുമുന്നണിയിൽ പ്രവേശനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചെറു പാർട്ടികൾ. മന്ത്രിയാകാനല്ല മുന്നണി പ്രവേശനമെന്നു ആർ ബാലകൃഷ്ണ പിള്ള പ്രതികരിച്ചപ്പോൾ കഴിഞ്ഞ 25 വർഷമായി ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഉറച്ചു നിന്നതിന്റെ അംഗീകാരമാണ് മുന്നണി പ്രവേശനം എന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൽ വഹാബ് പറഞ്ഞു.

    മുന്നണിയുടെ ഭാഗമായത് രാഷ്രീയ നേട്ടമാണെന്നാണ് ലോക് താന്ത്രിക്ക് ജനതാദളും ജനാധിപത്യ കേരള കോൺഗ്രസും പ്രതികരിച്ചു. ആശയപരമായി യോജിച്ചു പോവാൻ കഴിയുന്ന സംവിധാനത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞ സന്തോഷം ഉണ്ടെന്നു ലോക് താന്ത്രിക് ജനതാദൾ നേതാവും എംപിയുമായ എം പി വീരേന്ദ്രകുമാർ പ്രതികരിച്ചു. ഉപാധികളോടെയല്ല എൽ ഡി എഫിൽ എത്തിയതെന്നും വടകര സീറ്റ് അടക്കമുള്ള കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. ജനതാദൾ എസിൽ ലയിക്കാൻ ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.

    നാലു പാർട്ടികൾ കൂടി; എൽഡിഎഫ് വിപുലീകരിച്ചു

    സീറ്റ് കിട്ടിയില്ലെങ്കിലുംഎൽഡിഎഫിൽ ഉൾപ്പെടുത്തിയത് പാർട്ടിക്ക് കരുത്തുപകരുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു പ്രതികരിച്ചു.
    First published: