നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സെമി കേഡർ കോൺഗ്രസ് നേതൃത്വത്തിന്റെ സ്വപ്നമാകുമോ? കൊല്ലത്ത് DCC പ്രസിഡന്റിന്റെ നിർദേശം അവഗണിച്ച് നേതാക്കൾ

  സെമി കേഡർ കോൺഗ്രസ് നേതൃത്വത്തിന്റെ സ്വപ്നമാകുമോ? കൊല്ലത്ത് DCC പ്രസിഡന്റിന്റെ നിർദേശം അവഗണിച്ച് നേതാക്കൾ

  ജില്ലാ ഭാരവാഹി യോഗം അവസാനിക്കുന്നതുവരെ ആരും പുറത്തു പോകരുതെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ ആഹ്വാനം. ഇതിനു പിന്നാലെ പ്രസിഡന്റിനെ പിന്തുണച്ച് പ്രസംഗിച്ച മുതിർന്ന നേതാക്കൾ മാത്രമല്ല ഡിസിസി സെക്രട്ടറിമാരടക്കം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇറങ്ങിപ്പോയവർക്കെതിരെ യോഗത്തിൽ വിമർശനം ഉയരുകയും ചെയ്തു.

  Kollam DCC

  Kollam DCC

  • Share this:
  കൊല്ലം: സെമി കേഡർ പാർട്ടിയാകാനുള്ള കോൺഗ്രസ് ശ്രമം കൊല്ലം ജില്ലയിൽ തുടക്കത്തിലേ പാളി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ ഭാരവാഹി യോഗം അവസാനിക്കുന്നതുവരെ ആരും പുറത്തു പോകരുതെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ ആഹ്വാനം. ഇതിനു പിന്നാലെ പ്രസിഡന്റിനെ പിന്തുണച്ച് പ്രസംഗിച്ച മുതിർന്ന നേതാക്കൾ മാത്രമല്ല ഡിസിസി സെക്രട്ടറിമാരടക്കം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇറങ്ങിപ്പോയവർക്കെതിരെ യോഗത്തിൽ വിമർശനം ഉയരുകയും ചെയ്തു.

  പി രാജേന്ദ്രപ്രസാദ് ഡിസിസി അധ്യക്ഷൻ ആയ ശേഷം ആദ്യമായി ചേർന്ന ഭാരവാഹി യോഗം. സെമി കേഡർ പാർട്ടി ആവുന്നതിനാൽ യോഗത്തിന്റെ തുടക്കത്തിൽ തന്നെ പ്രസിഡന്റിന്റെ നിർദ്ദേശം വന്നു. യോഗം കഴിയുന്നവരെ ആരും പുറത്തു പോകരുത്. അച്ചടക്കമുള്ള നേതാക്കളും പ്രവർത്തകരുമെന്ന് തെളിയിക്കണം. പിന്നാലെ പ്രസംഗിച്ച കൊടിക്കുന്നിൽ സുരേഷ് എംപി, കെ പി സി സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ എന്നിവർ ഡിസിസി പ്രസിഡന്റിന്റെ നിർദ്ദേശത്തിന് ശക്തമായ പിന്തുണ നൽകി. എന്നാൽ പ്രസംഗം കഴിഞ്ഞ് ഇരുവരും ഇറങ്ങിപ്പോയെന്നു മാത്രമല്ല, ഇവർക്കൊപ്പം ഡി സി സി സെക്രട്ടറിമാരിൽ ചിലരും സ്ഥലം വിട്ടു.

  എന്നാൽ പിന്നാലെ സംസാരിച്ച കെ പി സി സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഇറങ്ങിപ്പോയവരെ രൂക്ഷമായി വിമർശിച്ചു. ശൂരനാട് രാജശേഖരനാക്കട്ടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് ഒരു മുതിർന്ന നേതാവിന്റെ അനുയായി മുക്കിയെന്ന് നേരത്തെ ഉയർന്ന ആക്ഷേപം പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എതിർത്തിട്ടും കെ പി അനിൽകുമാറിനെ ജനറൽ സെക്രട്ടറിയാക്കിയത് മുല്ലപ്പള്ളിയാണ്. തെരഞ്ഞെടുപ്പിന് ശേഷം അനിൽ കുമാർ ഇന്ദിരാഭവനിലേക്ക് എത്തി കണക്കുകൾ വിളിച്ചു പറയാതിരുന്നത് നന്നായെന്നും ശൂരനാട് പറഞ്ഞു. കോൺഗ്രസിൽ നിന്നു പുറത്തു പോകുന്നത് മാലിന്യങ്ങളാണെന്ന കെ മുരളീധരന്റെ അഭിപ്രായത്തെയും ശൂരനാട് വിമർശിച്ചു.

  Also Read- 'സുരേഷ്​ ഗോപി എം പിക്ക്​ സല്യൂട്ട്​ നൽകിയാൽ എന്താ?'; പിന്തുണച്ച്​ കെ ബി ഗണേഷ്​ കുമാർ എം എൽ എ

  പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രഥമികാഗംത്വം രാജിവച്ച് പുറത്തു പോയ കെ പി സി സി ജനറൽ സെക്രട്ടറി രതികുമാറും കൊല്ലം ജില്ലയിൽ നിന്നുള്ള നേതാവാണ്. രതി കുമാറിന് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്ന് സ്വീകരണം നൽകുന്നുണ്ട്.
  Published by:Rajesh V
  First published:
  )}