നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃക്കാക്കര തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിയെ നേതൃത്വം തീരുമാനിക്കും; അനാവശ്യ പ്രസ്താവന നടത്തിയാൽ നടപടിയെന്ന്‌ സതീശൻ

  തൃക്കാക്കര തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിയെ നേതൃത്വം തീരുമാനിക്കും; അനാവശ്യ പ്രസ്താവന നടത്തിയാൽ നടപടിയെന്ന്‌ സതീശൻ

  അനാവശ്യ പ്രസ്താവനകൾ നടത്തിയാൽ നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്നും വിഡി സതീശൻ

  വി.ഡി. സതീശൻ

  വി.ഡി. സതീശൻ

  • Share this:
  കൊച്ചി: തൃക്കാക്കര നിയമസഭ മണ്ഡലത്തിലേക്കുള്ള യുഡിഎഫിന്റെ (UDF)സ്ഥാനാർഥി നിർണയ ചർച്ച തുടങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ(V. D.Satheesan).സ്ഥാനാർത്ഥിയെക്കുറിച്ച് പ്രാരംഭ ചർച്ച പോലും കോൺഗ്രസ് നടത്തിയിട്ടില്ല. തെറ്റായ കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. അനാവശ്യ പ്രസ്താവനകൾ നടത്തിയാൽ നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

  യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് തൃക്കാക്കര നിയമസഭാമണ്ഡലം. മുൻവർഷത്തെ പോലെ ഇത്തവണയും യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും. തെരഞ്ഞെടുപ്പിന് കോൺഗ്രസ് സജ്ജമാണെന്നും വി ഡി സതീശൻ പറഞ്ഞു. ജനങ്ങൾ ഹൃദയത്തിൽ സ്വീകരിക്കുന്ന സ്ഥാനാർഥി ആയിരിക്കും യുഡിഎഫിന്റെതെന്നും അദ്ദേഹം വ്യക്തമാക്കി.

  തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ  വൈകാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും വ്യക്തമാക്കിയിരുന്നു. സ്ഥാനാർഥിയുടെ കാര്യത്തിൽ പാർട്ടിയിൽ ഒരു തർക്കവുമില്ല. കോൺഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും.. വൻ  ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

  Also Read-'പകൽ പിണറായി വിരോധം; രാത്രിയിൽ ഇടനിലക്കാരന്റെ റോൾ': വി മുരളീധരനെതിരെ വിഡി സതീശൻ

  തൃക്കാക്കരയിൽ പിടി തോമസിന്റെ മകൻ വിഷ്ണു തോമസിനെയോ, ഭാര്യ ഉമ തോമസിനെയോ മത്സരിപ്പിക്കണമെന്ന ആവശ്യം  കോൺഗ്രസിൽ  ഉയരുന്നുണ്ട്. പി. ടി. തോമസ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളോടുള്ള ജനങ്ങളുടെ മതിപ്പ് വിളംബരം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്രാ ചടങ്ങിനെത്തിയ ജനസഞ്ചയം. ആ ജനാഭിലാഷത്തോട് നീതി പുലർത്തുന്ന സ്ഥാനാർത്ഥി വേണമെന്ന ചർച്ചയിലാണ് അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ളവരുടെ  പേര് സജീവമായി ഉയർന്നുവരുന്നത്. ടോണി ചമ്മണി, ദീപ്തി മേരി വർഗീസ് തുടങ്ങിയ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. ഇടതുമുന്നണിയോ സി. പി. എമ്മോ ചർച്ചകളിലേക്ക് കടന്നിട്ടില്ല. പാർട്ടി  സമ്മേളനങ്ങളുടെ തിരക്കിലാണ് സി. പി. എം

  Also Read-V D Satheesan | തലവെട്ടലും പല്ലുകൊഴിക്കലും സിപിഎമ്മിന്റെ സ്ഥിരം പരിപാടി ; ഭീഷണി വേണ്ടെന്ന് ജയരാജനോട് വി ഡി സതീശൻ

  എറണാകുളം മണ്ഡലങ്ങളിൽ നിന്നുള്ള ചില ഭാഗങ്ങൾ ചേർത്ത് 2011 ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിച്ചത്. അന്നു മുതൽ കോൺഗ്രസിനൊപ്പം അടിയുറച്ച് നിന്ന മണ്ഡലമാണ് തൃക്കാക്കര. ആദ്യ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെതിരെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച് ബെന്നി ബെഹനാൻ മണ്ഡലം പിടിച്ചു. അന്ന് 22,406 വോട്ടുകൾക്കായിരുന്നു ബെന്നിയുടെ വിജയം. സി പി എമ്മിലെ എം ഇ ഹസനാരെയായിരുന്നു ബെന്നി ബെഹ്നാൻ പരാജയപ്പെടുത്തിയത്.

  പിന്നീട് 2014 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും മണ്ഡലം യു ഡി എഫിനൊപ്പം തന്നെ നിന്നു. അന്ന് മുതിർന്ന നേതാവ് കൂടിയായ കെ വി തോമസിന് തൃക്കാക്കരയിൽ നിന്ന് ലഭിച്ചത് 17,314 വോട്ടുകളായിരുന്നു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തോടെ തങ്ങളുടെ ഉറച്ച കോട്ടയായി തൃക്കാക്കരയെ യുഡിഎഫ് കണക്ക് കൂട്ടി. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബെന്നി ബെഹ്നാൻ തന്നെ മത്സരിക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നതെങ്കിലും അവസാന നിമിഷം ബെന്നിയെ മാറ്റി പി ടി തോമസിനെ കോൺഗ്രസ് അവതരിപ്പിക്കുകയായിരുന്നു.
  Published by:Naseeba TC
  First published: