കോഴിക്കോട്: മുസ്ലീം ലീഗ് (Muslim League) നേതാവും അഴീക്കോട് മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ (KM Shaji) ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടുകെട്ടി. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് (ED) 25 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടിയത്. കള്ള പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡിയുടെ നടപടി. കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടിയ വിവരം ട്വിറ്റർ പോസ്റ്റിലൂടെയാണ് ഇ.ഡി അറിയിച്ചത്. കളളപ്പണം വെളുപ്പില്‍ നരോധന നിമയമനുസരിച്ചാണ് കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടുകെട്ടിയത്.
ED-tweet
കെ എം ഷാജിയുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഏതാനും കേസുകള്‍ നിലവിലുണ്ട്. അഴീക്കോട് സ്കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസ് ഇ ഡിയാണ് അന്വേഷിക്കുന്നത്. ഈ കേസില്‍ ഷാജിയെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. ഏത് കേസിലാണ് ഇപ്പോൾ ഇ.ഡി നടപടിയെടുത്തതെന്ന് വ്യക്തമല്ല. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് കെ എം ഷാജിക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീട് ഇ.ഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
ഡിവൈഎഫ്ഐ നേതാവുമൊത്ത് നാടുവിട്ട് വിവാഹം കഴിച്ച യുവതി കോടതിയിൽ ഹാജരായി
കോടഞ്ചേരിയില്‍ നിന്ന് ഡി വൈ എഫ് ഐ നേതാവിനൊപ്പം പോയി വിവാഹിതയായ യുവതി താമരശ്ശേരി കോടതിയില്‍ ഹാജരായി. കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജോസ്ന ജോസഫാണ് പിതാവിന്റെ പരാതിയെ തുടര്‍ന്ന് കോടതിയിലെത്തിയത്. ഡി വൈ എഫ് ഐ നേതാവായ ഷജിനുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിച്ചതായും യുവതി കോടതിയില്‍ മൊഴി നല്കി. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്പര്യമെന്നും കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നു ഭര്‍ത്താവിന്റെ കൂടെ പോകുവാന്‍ കോടതി അനുവദിച്ചു.
യുവതിയെ തട്ടികൊണ്ട് പോയതാണ് എന്നാരോപിച്ച് പള്ളി വികാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോടഞ്ചേരി പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. രണ്ട് മതത്തില്‍ പെട്ടവര്‍ ഇങ്ങനെ വിവാഹിതരാവുന്നത് സി പി എം അനുകൂലിക്കുന്നില്ലെന്നും ഷെജിന്‍ ചെയ്തത് മതസൗഹാര്‍ദ്ദം തകർക്കുന്നതാണെന്നും മുന്‍ എം എല്‍ എ യും സി പി എം നേതാവുമായ ജോര്‍ജ് എം തോമസ് നടത്തിയ പ്രസ്താവന ഇതിനകം വിവാദമായി. ലിന്റോ ജോസഫിന്റെ വിവാഹം ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് ജോര്‍ജ് എം തോമസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നത്.
സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള പെണ്‍കുട്ടിയുടെ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ശനിയാഴ്ച വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജോസ്ന ജോസഫിനൊപ്പം പോയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജോസ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പോലീസില്‍ പരാതി നല്കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.