നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു, വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തനം നിര്‍ത്തിയതായി PK ഫിറോസ്; ജലീലിനെതിരെയും വിമര്‍ശനം

  പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു, വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തനം നിര്‍ത്തിയതായി PK ഫിറോസ്; ജലീലിനെതിരെയും വിമര്‍ശനം

  പാനൂരിലും വടകരയിലും മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലും വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ പോലീസ് മര്‍ദനത്തിനിരയായെന്നാണ് യൂത്ത് ലീഗ് ആരോപണം

  പി.കെ ഫിറോസ്

  പി.കെ ഫിറോസ്

  • Share this:
  കോഴിക്കോട്: പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതിനാല്‍ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയാണെന്ന് യൂത്ത് ലീഗ് പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും. കണ്ണൂര്‍ പാനൂരിലും വടകരയിലും മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലും വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ പോലീസ് മര്‍ദനത്തിനിരയായെന്നാണ് യൂത്ത് ലീഗ് ആരോപണം.

  തീരദേശത്ത് പട്ടിണിയിലായ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് കൊടുത്തതിന്റെ പേരില്‍ കൊയിലാണ്ടി മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്യുകയും മരുന്നുമായി പോയ രണ്ട് വൈറ്റ് ഗാര്‍ഡ് വോളണ്ടിയര്‍മാരെ പാനൂര്‍ എസ്.ഐ തല്ലിച്ചതക്കുകയും മേലില്‍ സര്‍ക്കാറിതര സന്നദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് മലപ്പുറം, വടകര എസ്.പിമാര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇവര്‍ പറഞ്ഞത് ഇതെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണെന്നാണെന്നാണെന്നും പി.കെ ഫിറോസ് ആരോപിച്ചു.

  സംസ്ഥാനത്തുടനീളമുള്ള നിത്യരോഗികള്‍ക്ക് സംസ്ഥാനത്തിന് പുറത്തു നിന്നുപോലും മരുന്നുകള്‍ എത്തിച്ചു നല്‍കാന്‍ മെഡിചെയിന്‍ പദ്ധതിക്ക് സാധിച്ചിരുന്നു. ഇതാണിപ്പോള്‍ തത്ക്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബക്ക് ലൈവിലൂടെയാണ് പി.കെ ഫിറോസ് ഇക്കാര്യം അറിയിച്ചത്. ''സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന സര്‍ക്കാറിന്റെയും പോലീസിന്റെയും തീരുമാനത്തെ തുടര്‍ന്ന് വൈറ്റ് ഗാര്‍ഡിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തി വെക്കുകയാണ്. ആരാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് ജനം തിരിച്ചറിയട്ടെ. സര്‍ക്കാര്‍ നിലപാടിനെതിരെ ജനകീയ പ്രതിഷേധം ഉയരട്ടെ.'' പി.കെ ഫിറോസ് പറഞ്ഞു.
  You may also like:288 ദിവസത്തെ നിരാഹാരത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ ഹെലിൻ ബോലെക് ആരാണ്? [NEWS]ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം [NEWS]COVID 19| ദുബായും ലോക്ക്ഡൗണിലേക്ക്: മെട്രോ, ട്രാം സർവീസുകൾ നിർത്തി; 24 മണിക്കൂറും അണുനശീകരണം [NEWS]
  അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ ലേബലില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങുന്നതിനെ മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ വിമര്‍ശിച്ചു. സന്നദ്ധ സേവനം ആത്മാര്‍ത്ഥമാണെങ്കില്‍ അതിന് കൊടിയും വടിയും കുപ്പായവും ലേബലുമൊന്നും പ്രത്യേകമായി ഉണ്ടാവേണ്ടതില്ല. അത് നിര്‍ബന്ധമാണെന്ന് ശഠിക്കുന്നവരുടെ താല്‍പര്യം മറ്റെന്തോ ആണെന്നും ജലീല്‍ പറഞ്ഞു. എല്ലാ സേവനങ്ങളും സര്‍ക്കാര്‍ സംവിധാനത്തിനു കീഴില്‍ ഏകോപിച്ചാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനം കേരളത്തില്‍ നടക്കുന്നത്. പ്രാദേശിക തലത്തില്‍ അതിന് നേതൃത്വം നല്‍കുന്നത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ്.

  വെള്ളപ്പൊക്കം, ഭൂമികുലുക്കം, മണ്ണിടിച്ചില്‍ എന്നിവ പോലെയുള്ള ഒരു ദുരന്തമല്ല കൊറോണ വൈറസുമായി ബന്ധപ്പെട്ട് ലോകം അഭിമുഖീകരിക്കുന്ന ഭീഭല്‍സമായ പ്രശ്‌നം. ഇതൊരു മഹാമാരി വിതച്ച ദുരന്തമാണ്. പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ് ഈ ദുരന്തമുഖം മറികടക്കാനുള്ള ഫലപ്രദമായ വഴി. അതല്ലെങ്കില്‍ കോവിഡിന്റെ വ്യാപനം തടയാനാവില്ല. നമ്മളിലൂടെ ഒരാള്‍ക്കും ഈ മാരക രോഗം പടരില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഓരോ സന്നദ്ധ പ്രവര്‍ത്തകനും ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. ഇതിന് പരമാവധി പൊതു ജന സമ്പര്‍ക്കം ഒഴിവാക്കുകയാണ് വേണ്ടത്. കൊറോണ വൈറസ് ഏതെങ്കിലും കുപ്പായക്കാരുടെ ശരീരത്തില്‍ കയറില്ലെന്നുണ്ടോ? ഏതെങ്കിലും നിറത്തിലുള്ള കുപ്പായമിട്ടവരെയോ കൊടിപിടിച്ചവരെയോ ടീ ഷര്‍ട്ടിട്ടവരെയോ കണ്ടാല്‍ കൊറോണ ഓടിയൊളിക്കുമെന്ന ധാരണ ആര്‍ക്കെങ്കിലുമുണ്ടോയെന്നും ജലീല്‍ ചോദിക്കുന്നു.

  എന്നാല്‍ സന്നദ്ധ പ്രവര്‍ത്തകരാണെന്ന് പോലീസിന് തിരിച്ചറിയാനാണ് പിസ്ത കളറുള്ള ജാക്കറ്റ് ധരിച്ചതെന്നും പ്രത്യേകം പാസ് അനുവദിച്ചാല്‍ ഇത് ഒഴിവാക്കാവുന്നതേയുള്ളൂവെന്നുമായിരുന്നു ഫിറോസിന്റെ പ്രതികരണം. സി.എച്ച് സെന്ററിന്റെ നൂറു കണക്കിന് ആംബുലന്‍സുകള്‍ കൈമാറിയതിനെ കുറിച്ച് മുഖ്യമന്ത്രി അഭിനന്ദിച്ച് സംസാരിച്ചിരുന്നു. ആംബുലന്‍സിന്റെ മുകളില്‍ എഴുതിയ സി.എച്ച് സെന്ററും ശിഹാബ് തങ്ങളുടെ ഫോട്ടോയും അങ്ങ് ഇടപെട്ട് മായ്ച്ചു കളയുമോയെന്നും ഫിറോസ് ചോദിക്കുന്നു.
  Published by:user_49
  First published: