നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലീഗ് എംഎൽഎയും മുഖ്യമന്ത്രി പിണറായിയും ഒരു ഫ്ലെക്സിൽ; 'ഇവരാണ് മഞ്ചേശ്വരത്തിന്‍റെയും കേരളത്തിന്‍റെയും നായകർ'

  ലീഗ് എംഎൽഎയും മുഖ്യമന്ത്രി പിണറായിയും ഒരു ഫ്ലെക്സിൽ; 'ഇവരാണ് മഞ്ചേശ്വരത്തിന്‍റെയും കേരളത്തിന്‍റെയും നായകർ'

  റിയല്‍ ഹീറോസ് ഓഫ് കേരള ആൻഡ് മഞ്ചേശ്വര്‍ എന്ന തലവാചകത്തോടെയാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

  Manjeswaram_Flex

  Manjeswaram_Flex

  • Share this:
   കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനും മഞ്ചേശ്വരത്ത് നിന്ന് ജയിച്ച മുസ്ലീം ലീഗ് എംഎൽഎയും ഒരുമിച്ച് ഒരു ഫ്ലെക്സിൽ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമാകുന്നു. മുസ്ലീ ലീഗ് നിയുക്ത എംഎല്‍എ കെ എം എ അഷ്‌റഫും മുഖ്യമന്ത്രി പിണറായി വിജയനുമാണ് മഞ്ചേശ്വരത്ത് ഒരുമിച്ച്‌ ഫ്ളക്സില്‍ ഇടംനേടിയത്. റിയല്‍ ഹീറോസ് ഓഫ് കേരള ആൻഡ് മഞ്ചേശ്വര്‍ എന്ന തലവാചകത്തോടെയാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ഹൊസങ്കടിയിൽ പ്രത്യക്ഷപ്പെട്ട ഫ്ലെക്സ് ഇതനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
   അതേസമയം ഹൊസങ്കടിയിലെ ഫ്ലക്സ് വൈറലായതിന് പിന്നാലെ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരത്തെ എൻ ഡി എ സ്ഥാനാർഥിയുമായ കെ സുരേന്ദ്രന്‍ രംഗത്തെത്തി. സിപിഎം-മുസ്ലീം ലീഗ് കൂട്ടുകെട്ടിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഫ്ലെക്സെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായിരുന്ന മഞ്ചേശ്വരത്ത് 745 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ കെ എം അഷറഫ് വിജയിച്ചത്.

   അഷറഫിന് 65758 വോട്ടും സുരേന്ദ്രൻ 65013 വോട്ടും നേടി. എൽ ഡി എഫ് സ്ഥാനാര്‍ത്ഥി വി വി രമേശന്‍ മൂന്നാം സ്ഥാനത്തായിരുന്നു. ജ്വല്ലറി തട്ടിപ്പ് കേസിൽ അകപ്പെട്ട് വിവാദത്തിലായ സിറ്റിംഗ് എംഎല്‍എ കമറുദ്ദീനെ മാറ്റി നിര്‍ത്തിയായിരുന്നു അഷറഫിന് മഞ്ചേശ്വരത്ത് അവസരം നല്‍കിയത്. 2016 ല്‍ കെ സുരേന്ദ്രനെതിരെ 89 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു പി ബി അബ്ദുള്‍ റസാഖ് നേടിയത് തുടര്‍ന്ന് അബ്ദുള്‍ റസാഖിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കമറുദ്ദീന്‍ 7923 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

   അതിനിടെ ഇഞ്ചോടിഞ്ച് മത്സരം നടന്ന തൃപ്പൂണിത്തുറയിൽ പോരാട്ടത്തിന്റെ പുതിയ പോർമുഖം തുറന്ന് സി പി എം. തൃപ്പുണിത്തുറയിൽ കെ. ബാബു  തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് സിപിഎം ഹൈക്കോടതിയിലേക്ക്. ശബരിമല വിഷയം പറഞ്ഞാണ് ബാബു വോട്ടു പിടിച്ചതെന്ന് സി പി എം ആരോപിക്കുന്നു. മണ്ഡലത്തിലെ 1071 പോസ്റ്റൽ ബാലറ്റുകൾ  എണ്ണിയില്ലെന്നതും കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നു തൃപ്പൂണിത്തുറ ഇടതുമുന്നണി കൺവീനർ സി എൻ സുന്ദരൻ പറഞ്ഞു.

   ശബരിമല ഐതിഹ്യം സംബന്ധിച്ച് എം സ്വരാജ് നടത്തിയതായി പറയുന്ന  പ്രസംഗം മണ്ഡലത്തിൽ ഉടനീളം ഉപയോഗിക്കുകയും വർഗീയ വിദ്വേഷം വളർത്തുന്ന രീതിയിൽ അത് പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് സിപിഎം ആരോപിക്കുന്നത്. ഇതോടൊപ്പം തന്നെ ശബരിമല കർമ്മ സമിതിയുടെ പേരിലും വ്യാജ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു .ഇതെല്ലാം വിജയത്തിനുവേണ്ടി കെ.ബാബു ഉപയോഗപ്പെടുത്തിയെന്ന് ഇടതുമുന്നണി കൺവീനർ സുന്ദരൻ പറയുന്നു.

   ബാബുവിന്‍റെ നടപടി തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സിപിഎം ആവശ്യം. തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും, കെ ബാബുവിന്‍റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടുണ്ടെന്നും  ഇക്കാര്യത്തിൽ നടപടിയുണ്ടായില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.

   You may also like:ഓക്സിജൻ വിതരണക്കാരുടെ കുത്തക നിയന്ത്രിക്കുന്നത് മുൻ ആരോഗ്യമന്ത്രിയെന്ന ആരോപണം: പി.ടി തോമസിന് പി.കെ ശ്രീമതിയുടെ വക്കീൽ നോട്ടീസ്

   ഇതിന് പുറമെ 80 വയസ്സ്  കഴിഞ്ഞവരുടെ 1071 പോസ്റ്റർ ബാലറ്റ് എണ്ണാതെ മാറ്റിവെച്ച നടപടിയും സിപിഎം എതിർക്കും. സീൽ പതിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാരണത്താൽ വോട്ട് അസാധുവാക്കാൻ പറ്റില്ലെന്നും സിപിഎം വാദിക്കുന്നു. സ്വരാജിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സി എൻ സുന്ദരൻ കോടതിയിൽ ഹർജി നൽകും. തൃപ്പൂണിത്തുറയിലെ സ്വരാജിന്‍റെ തോൽവിയെക്കുറിച്ച് പാർട്ടിയും അന്വേഷിക്കുന്നുണ്ട്. പാർട്ടി പ്രവർത്തകരുടെ ഏതെങ്കിലും  വിഴ്ച തോൽവിയ്ക്ക് കാരണമായോ എന്നാണ് സ്പിഎം പരിശോധിക്കുക.
   Published by:Anuraj GR
   First published:
   )}