• HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാട്ടിൽ അനിശ്ചിതത്വം തുടരുന്നു; പരസ്യ പ്രതിഷേധവുമായി മുസ്ലിം ലീഗ്

വയനാട്ടിൽ അനിശ്ചിതത്വം തുടരുന്നു; പരസ്യ പ്രതിഷേധവുമായി മുസ്ലിം ലീഗ്

വയനാട്ടിലെ അനിശ്ചിതത്വം മറ്റ് ചില മണ്ഡലങ്ങളെയും ബാധിച്ചു തുടങ്ങിയെന്നാണ് ലീഗിന്റെ അഭിപ്രായം

((മുസ്ലിം ലീഗ്)

((മുസ്ലിം ലീഗ്)

  • Last Updated :
  • Share this:
    കോഴിക്കോട്: വയനാട്ടിലെ അനിശ്ചിതത്വം തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ച സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പരസ്യ പ്രതിഷേധം ഉയർത്തുന്നത്. പാണക്കാട് ചേർന്ന അടിയന്തിര ലീഗ് നേതൃയോഗം സാഹചര്യങ്ങൾ വിലയിരുത്തി. യുഡിഎഫിന് വൻ ഭുരിപക്ഷം ലഭിക്കുന്ന മണ്ഡലത്തിലെ നിലവിലെ അവസ്ഥ ദയനീയമാണെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.

    വയനാട്ടിലെ അനിശ്ചിതത്വം മറ്റ് ചില മണ്ഡലങ്ങളെയും ബാധിച്ചു തുടങ്ങിയെന്നാണ് ലീഗിന്റെ അഭിപ്രായം. രാഹുലിന്റ വരവിനെച്ചൊല്ലി കോൺഗ്രസ് നേതാക്കൾ പരസ്പര വിരുദ്ധ പ്രസ്താവനകളുമായി രംഗത്തുവരുന്നതും സാഹചര്യം മോശമാക്കുന്നു. നിലവിലെ സാഹചര്യം പ്രതിസന്ധി ഉണ്ടാക്കുമെന്നും തീരുമാനം പെട്ടെന്ന് വേണമെന്നും ഹൈദരലി തങ്ങൾ എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു.

    Also read: രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കുമെന്ന് സൂചന

    ലീഗ് പ്രതിഷേധം എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചതായി പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ഭാരവാഹികള്‍ യോഗം ചേർന്ന് അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യ പ്രതികരണം. എന്നാൽ രാഹുൽ ഗാന്ധി വരുമെന്നതിൽ ശുഭാപ്തി വിശ്വസമുണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
    First published: