നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നേതൃത്വവുമായി ആലോചിച്ചില്ല: അമിത് ഷാക്കെതിരെ സമരത്തിനിറങ്ങി വെട്ടിലായി പി.കെ ഫിറോസ്

  നേതൃത്വവുമായി ആലോചിച്ചില്ല: അമിത് ഷാക്കെതിരെ സമരത്തിനിറങ്ങി വെട്ടിലായി പി.കെ ഫിറോസ്

  പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് എം.എല്‍.എ മാരുടെ യോഗത്തില്‍ നേതൃത്വവുമായി ആലോചിക്കാതെ യൂത്ത് ലീഗ് സ്വന്തം നിലയില്‍ സമരം പ്രഖ്യാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമുയര്‍ന്നു

  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്

  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ സമരപ്രഖ്യാപനം നടത്തി വെട്ടിലായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ദേശീയശ്രദ്ധ നേടുന്ന സമരം നേതൃത്വവുമായി കൂടിയാലോചിക്കാതെ നടത്തിയതാണ് ഫിറോസിന് തിരിച്ചടിയായത്. യൂത്ത് ലീഗിന്റെ എല്ലാ സമരവും നേതൃത്വവുമായി കൂടിയാലോചിക്കാറില്ലെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും പി.കെ ഫിറോസ് പ്രതികരിച്ചു.

  പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനം വിളിച്ച് അമിത് ഷാക്കെതിരെ സമരപ്രഖ്യാപനം നടത്തിയതിന്റെ ചൂടാറും മുമ്പാണ് പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗം പ്രതിഷേധം വിലക്കിയത്. അമിത് ഷാ കോഴിക്കോട്ടെത്തുമ്പോള്‍ കരിമതില്‍ തീര്‍ക്കുമെന്ന പി.കെ ഫിറോസിന്റെ പ്രഖ്യാപനം അതിനകം തന്നെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയാ പോസ്റ്ററുകള്‍ ഇറക്കി പ്രചാരണവും തുടങ്ങി.

  Also Read-വെജ് ഫിഷ് ഫ്രൈയും വെജ് മട്ടൺ ദോശയും കിട്ടുന്ന വെജിറ്റേറിയൻ റെസ്റ്റോറന്‍റ്; ഇൻക്രഡിബിൾ ഇന്ത്യയെന്ന് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്!

  എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പിയുടെ സുപ്രധാന നേതാവുമായ അമിതാഷാക്കെതിരെ വന്‍ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് പ്രതിഷേധിക്കുന്നതില്‍ മുസ്ലിം ലീഗ് നേതൃത്വം അപകടം മണത്തു. ദേശീയ തലത്തില്‍ ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുമെന്നും ലീഗ് ഭയന്നു. പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് എം.എല്‍.എ മാരുടെ യോഗത്തില്‍ നേതൃത്വവുമായി ആലോചിക്കാതെ യൂത്ത് ലീഗ് സ്വന്തം നിലയില്‍ സമരം പ്രഖ്യാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമുയര്‍ന്നു. ഇതോടെയാണ് സമരം ഒഴിവാക്കാന്‍ തീരുമാനിച്ചത്.

  Also Read-അമിത് ഷായുടെ സന്ദര്‍ശനം: യൂത്ത് ലീഗ് 'കറുത്ത മതിൽ' പ്രതിഷേധത്തിൽ നിന്നും പിന്മാറി

  നേതാക്കളെ അറിയിച്ചിട്ടല്ല യൂത്ത് ലീഗ് ഇത്തരം സമരങ്ങള്‍ നടത്തുന്നതെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും  പി.കെ ഫിറോസും പ്രതികരിച്ചു. 

  അതേസമയം അമിത് ഷാക്കെതിരെയുള്ള സമരം തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണുയരുന്നത്. സമരപ്രഖ്യാപനവും നേതൃത്വത്തിന്റെ ഉടക്കും പാര്‍ട്ടി പ്രവര്‍ത്തകരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
  Published by:Asha Sulfiker
  First published:
  )}