പത്തനംതിട്ട: ശബരിമല (Sabarimala)ശ്രീകോവിലിൽ ചോർച്ച. ശ്രീകോവിലിന്റെ സ്വർണ്ണം പൊതിഞ്ഞ ഭാഗത്താണ് ചോർച്ച. ഇതുവഴി വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളിൽ പതിക്കുന്നതായാണ് കണ്ടെത്തിയത്. ചോർച്ചയിൽ പരിശോധന നടത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ആഗസ്റ്റ് അഞ്ചിന് സ്വർണ്ണപ്പാളികൾ ഇളക്കി പരിശോധിക്കുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്. ഇതിനായി കോടതിയുടെ അനുമതി തേടും. കൂടാതെ തന്ത്രി, ദേവസ്വം കമ്മിഷണർ തുടങ്ങിയവരെയും ബോർഡ് പ്രതിനിധികൾ കാര്യങ്ങൾ ധരിപ്പിക്കും. പ്രത്യേക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും അറ്റകുറ്റപ്പണികൾ നടത്തുക. നിലവിൽ ഒരു ദിവസം കൊണ്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ഓഗസ്റ്റ് 4 ന് ആണ് നിറപുത്തരി ചടങ്ങുകൾ സന്നിധാനത്ത് നടക്കുന്നത്.
കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ശബരിമല ക്ഷേത്ര നട അടച്ചത്. ഇതിനു പിന്നാലെയാണ് ശബരിമല ശ്രീകോവിലിന് മുകളിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ചോർച്ച കാണപ്പെട്ട ഭാഗങ്ങളെല്ലാം പൂർണ്ണമായും സ്വർണ്ണം പൊതിഞ്ഞ നിലയിലാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ തിരുവിതാകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേർന്നു.
കാനഡയിൽ സ്കൂളുകളിൽ കുട്ടികളെ പീഡിപ്പിച്ച സംഭവം; കത്തോലിക്കാ സഭയ്ക്കുവേണ്ടി മാർപാപ്പയുടെ മാപ്പ്
തദ്ദേശീയരായ കുട്ടികളെ കത്തോലിക്ക സഭയുടെ റസിഡൻഷ്യൽ സ്കൂളുകളിൽ നിർബന്ധിച്ച് ചേർത്ത് ദുരുപയോഗം ചെയ്ത സംഭവങ്ങളിൽ ക്ഷമ ചോദിച്ച് ഫ്രാൻസിസ് മാർപാപ്പ കാനഡയിൽ. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടികളെ അടക്കം ചെയ്ത സെമിത്തേരിയിൽ എത്തിയാണ് മാർപാപ്പയുടെ ക്ഷമാപണം. കാനഡയിലെ തദ്ദേശീയരെ നിർബന്ധിത സാംസ്കാരിക സമന്വയത്തിന് പ്രേരിപ്പിച്ചത് "നിന്ദ്യമായ തിന്മ"യും "വിനാശകരമായ പിശകും" ആണെന്ന് മാർപാപ്പ വിശേഷിപ്പിച്ചു.
ആൽബർട്ടയിലെ മാസ്ക്വാസിസിലെ രണ്ട് മുൻ സ്കൂളുകൾക്ക് സമീപത്തുള്ള സെമിത്തേരിയിലാണ് ഫ്രാൻസിസ് മാർപാപ്പ എത്തിയത്. അക്കാലത്തെ "കോളനിവൽക്കരണത്തിന്" ക്രിസ്ത്യൻ സഭ നൽകിയ പിന്തുണയ്ക്ക് ക്ഷമാപണം നടത്തുകയും അതിജീവിച്ചവരുടെയും ഇരകളായവരുടെ പിൻഗാമികളുടെയും ക്ഷേമത്തിനായി സ്കൂളുകളിൽ "ഗൌരവമായ" പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.