• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീടിന്‍റെ ഗൃഹപ്രവേശത്തിന് പോകാന്‍ പോലീസുകാരന് അവധി നല്‍കിയില്ല; ADGP റിപ്പോര്‍ട്ട് തേടി

വീടിന്‍റെ ഗൃഹപ്രവേശത്തിന് പോകാന്‍ പോലീസുകാരന് അവധി നല്‍കിയില്ല; ADGP റിപ്പോര്‍ട്ട് തേടി

കെ.എ.പി. ബറ്റാലിയന്‍ ഒന്നിലെ നെയ്യാറ്റിന്‍കര സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനാണ് അവധി നിഷേധിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സ്വന്തം വീടിന്‍റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോലീസുകാരന് അവധി നല്‍കിയില്ല. കെ.എ.പി. ബറ്റാലിയന്‍ ഒന്നിലെ നെയ്യാറ്റിന്‍കര സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനാണ് 5 വര്‍ഷമെടുത്ത് നിര്‍മ്മിച്ച സ്വന്തം വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാന്‍ അവധി ലഭിക്കാതിരുന്നത്.  സംഭവം വിവാദമായതോടെ എസ്.എ.പി. ക്യാമ്പ് കമാന്‍ഡന്റിനോട് എ.ഡി.ജി.പി. റിപ്പോര്‍ട്ട് തേടി. കമാന്‍ഡിങ് ഓഫീസര്‍ ബ്രിട്ടോയെ പരിശീലനത്തിന്റെ ചുമതലയില്‍ നിന്നൊഴിവാക്കുകയും ചെയ്തു.

    കമാന്‍ഡോ പരിശീലനത്തിനായാണ് നെയ്യാറ്റിന്‍കര സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍  എസ്.എ.പി. ക്യാമ്പിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു  വീടിന്റെ ഗൃഹപ്രവേശച്ചടങ്ങ്. ഇതിനായി ശനിയും ഞായറും അവധി ചോദിച്ചെങ്കിലും കമാന്‍ഡിങ് ഓഫീസറായ ഉദ്യോഗസ്ഥന്‍ അവധി അനുവദിച്ചില്ല. എന്നാല്‍, മറ്റു ചിലര്‍ക്ക് അവധി നല്‍കുകയും ചെയ്തു.

    Also Read-പുണ്യം പൂങ്കാവനം ശബരിമലയ്ക്ക് പുറമെയുളള ഹിന്ദു ആരാധനാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെതിരെ പൊലീസ് അസോസിയേഷൻ

    ഒടുവില്‍ അഞ്ച് മണിക്കൂര്‍ പോയിവരാന്‍ അനുമതി നല്‍കിയെങ്കിലും ഈ ദിവസം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ ഫോണെടുത്തില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ നേരിട്ടുകണ്ട് അനുമതി വാങ്ങിയപ്പോഴേക്കും വൈകിയിരുന്നു. ചടങ്ങുകഴിഞ്ഞാണ് പോലീസുകാരന് വീട്ടിലെത്താനായത്. രണ്ടു മണിക്കൂറിനകം ക്യാമ്പിലേക്ക് മടങ്ങേണ്ടിയും വന്നു.

    സംഭവത്തില്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്‍റ് ഹിയറിങ് നടത്തി എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിന് റിപ്പോര്‍ട്ട് നല്‍കും.
    Published by:Arun krishna
    First published: