വെടിവെപ്പിന് ശേഷവും രവി പൂജാര ഭീഷണിപ്പെടുത്തിയെന്ന് ലീന മരിയ പോൾ

News18 Malayalam
Updated: December 18, 2018, 7:10 AM IST
വെടിവെപ്പിന് ശേഷവും രവി പൂജാര ഭീഷണിപ്പെടുത്തിയെന്ന് ലീന മരിയ പോൾ
ലീന മരിയ പോൾ
  • Share this:
കൊച്ചി: ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പ് നടന്ന സംഭവത്തിൽ ഉടമയും നടിയുമായ ലീന മരിയ പോൾ പൊലീസിന് മുൻപാകെ മൊഴി നൽകി. വെടിവയ്പ്പിന് ശേഷവും രവി പൂജാരയിൽ നിന്ന് ഭീഷണി ഫോൺ കോളുകൾ വന്നതായി ലീന വെളിപ്പെടുത്തി. ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ലീന ആവശ്യപ്പെട്ടു.

കൊച്ചിയിൽ എത്തിയ ഉടനെ ലീന മരിയ പോൾ പോലീസ് സംഘത്തിന് മുന്നിൽ ഹാജരായി. ലീനക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ച സാഹചര്യം പൊലീസ് പരിഗണിച്ചു. രഹസ്യ കേന്ദ്രത്തിൽ വച്ചാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപെട്ടു ഡി സി പി അടങ്ങുന്ന സംഘം ലീനയെ ചോദ്യം ചെയ്തു. നെയിൽ ആർടിസ്ട്രി എന്ന പാർലറിനുനേരെ വെടിവയ്പ്പ് നടന്നതിന് ശേഷവും തനിക്കു രവി പൂജാരിയിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതായും ലീന മൊഴി നൽകി. ജീവനും സ്വത്തിനും ഭീഷണി ഉണ്ടെന്നും പോലീസ് സംരക്ഷണം നൽകണമെന്നും ലീന പൊലീസിന് അപേക്ഷ നൽകി. പാർലറിൽ നിന്നു പോലീസ് കണ്ടെത്തിയ 0.22 പെല്ലറ്റു കൂടുതൽ പരിശോധനക്ക് അയച്ചു.

കൊച്ചി വെടിവയ്പ്: അന്വേഷണം ഹവാല ഇടപാടുകാരിലേക്ക്

എന്നാൽ പൊലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
First published: December 18, 2018, 7:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading