'ആശുപത്രിയിൽ കൊണ്ടുപോകാൻ ലീന ടീച്ചർ പറഞ്ഞു; എന്നാൽ അധ്യാപകർ ശകാരിച്ചു': ഷഹലയുടെ സഹപാഠികളുടെ വെളിപ്പെടുത്തൽ

ഷഹലയെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പലതവണ ലീന ടീച്ചർ പറഞ്ഞെന്നും എന്നാൽ അധ്യാപകർ ലീന ടീച്ചറെ ശകാരിക്കുകയായിരുന്നെന്നും സഹപാഠികൾ പറഞ്ഞു.

News18 Malayalam | news18
Updated: November 22, 2019, 1:51 PM IST
'ആശുപത്രിയിൽ കൊണ്ടുപോകാൻ ലീന ടീച്ചർ പറഞ്ഞു; എന്നാൽ അധ്യാപകർ ശകാരിച്ചു': ഷഹലയുടെ സഹപാഠികളുടെ വെളിപ്പെടുത്തൽ
News18 Malayalam
  • News18
  • Last Updated: November 22, 2019, 1:51 PM IST
  • Share this:
സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ വെച്ച് പാമ്പു കടിയേറ്റ ഷഹലയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപികയായ ലീന പലതവണ ആവശ്യപ്പെട്ടെന്നും എന്നാൽ അധ്യാപകർ നിരസിക്കുകയായിരുന്നെന്നും വെളിപ്പെടുത്തൽ. പാമ്പുകടിയേറ്റ് മരിച്ച ഷഹലയുടെ സഹപാഠികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഷഹലയെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പലതവണ ലീന ടീച്ചർ പറഞ്ഞെന്നും എന്നാൽ അധ്യാപകർ ലീന ടീച്ചറെ ശകാരിക്കുകയായിരുന്നെന്നും സഹപാഠികൾ പറഞ്ഞു. പാമ്പ് കടിച്ചെന്ന് ഷഹല പറഞ്ഞെങ്കിലും സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തിച്ചില്ല.

പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവം: പ്രധാന അധ്യാപകൻ അടക്കമുള്ളവരെ കോടതിയിലേക്ക് വിളിപ്പിച്ച് ജില്ലാ സെഷൻസ് കോടതി ജഡ്ജി

ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് ലീന ടീച്ചർ പലതവണ പറഞ്ഞെങ്കിലും അധ്യാപകനായ ഷജിൽ ആവശ്യം നിരസിക്കുകയായിരുന്നു. ഇതിനെ തുടർന്ന് അധ്യാപിക സ്കൂൾ വിട്ട് പുറത്തു പോയി.

പാമ്പ് കടിച്ചതാണെന്ന് കുട്ടിയും സഹപാഠികളും പറഞ്ഞെങ്കിലും അധ്യാപകർ അത് ആണി കൊണ്ടതാണെന്ന് പറയുകയായിരുന്നു.
First published: November 22, 2019, 1:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading