• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് സ്വകാര്യ, കൽപിത സര്‍വകലാശാലകള്‍ക്ക് അനുമതി; എല്‍ഡിഎഫില്‍ നയം മാറ്റം

സംസ്ഥാനത്ത് സ്വകാര്യ, കൽപിത സര്‍വകലാശാലകള്‍ക്ക് അനുമതി; എല്‍ഡിഎഫില്‍ നയം മാറ്റം

വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സഹായകരമാണെങ്കിൽ സ്വകാര്യ സർവകലാശാലകളെ നിഷേധിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു

  • Share this:

    സംസ്ഥാനത്ത് സ്വകാര്യ, കൽപിത സർവകലാശാലകൾ അനുവദിക്കാന്‍ ഇടതുമുന്നണി രാഷ്ട്രീയാനുമതി നൽകിയ നീക്കത്തെ വലിയ നയംമാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സാമൂഹിക നിയന്ത്രണവും സംവരണവും ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇടത് മുന്നണി യോഗത്തിൽ അറിയിച്ചു. പരമാവധി മേഖലകളിൽ വിദേശ നിക്ഷേപത്തിനും യോഗം അനുവാദം നല്‍കി.

    മുന്‍പ് സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രത്യക്ഷ സമരം നടത്തിയ ഇടത് മുന്നണി തന്നെ രണ്ടാം പിണറായി സർക്കാരിന് വേണ്ടി രൂപം നല്‍കിയ വികസനരേഖക്ക് അംഗീകാരം നല്‍കിയെന്നത് ശ്രദ്ധേയമാണ്.

    അതേസമയം, വിദേശ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കം യോഗം ചർച്ച ചെയ്തില്ല. കേന്ദ്രം അനുവദിച്ചാൽ സ്വാഭാവികമായും ഇവിടെയും തുടങ്ങാമെന്നും എന്നാൽ സംസ്ഥാനത്തിന് ദോഷകരമാണെങ്കിൽ സ്വാഗതം ചെയ്യില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.

    Also Read-വീടുകളിൽ ആയിരം ലിറ്റര്‍ വെള്ളത്തിന് 10 രൂപ കൂടും; വാട്ടര്‍ ചാര്‍ജ് വര്‍ധനവ് ഏപ്രില്‍ മുതല്‍

    ‘വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സഹായകരമാണെങ്കിൽ സ്വകാര്യ സർവകലാശാലകളെ നിഷേധിക്കില്ല. ഉന്നത വിദ്യാഭ്യാസരംഗത്ത് ഉൾപ്പെടെ വിദേശ നിക്ഷേപത്തിനും തടസ്സമില്ല. എന്നാൽ അതിനു ചരടുകൾ അനുവദിക്കില്ല.’ – ഇ.പി.ജയരാജൻ പറഞ്ഞു.

    വിഷയത്തില്‍ ഏകപക്ഷീയമായി അനുവാദം കൊടുക്കാൻ കഴിയില്ലെന്നും വിശദ ചർച്ച വേണ്ടിവരുമെന്നുമാണ് സിപിഎം  സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻറെ നിലപാട്. സ്വകാര്യ സർവകലാശാലകൾക്ക് അനുവാദം നല്‍കാന്‍ ധാരണയായതോടെ യുവജന–വിദ്യാർഥി– അധ്യാപക സംഘടനകൾ ഇതിനോട് യോജിച്ച് നിൽക്കണമെന്ന്  സിപിഎം നേരത്തേ നിർദേശം നൽകിയിരുന്നു.

    Published by:Arun krishna
    First published: