നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സാലറി ചലഞ്ചിനെതിരെ ഇടത് സംഘടനകളും; വീണ്ടും ജീവനക്കാരുടെ യോഗം വിളിച്ച് ധനമന്ത്രി

  സാലറി ചലഞ്ചിനെതിരെ ഇടത് സംഘടനകളും; വീണ്ടും ജീവനക്കാരുടെ യോഗം വിളിച്ച് ധനമന്ത്രി

  സിപിഐ അനുകൂല സംഘടനയായ ജോയിൻറ് കൗൺസിലിന് പിന്നാലെ സിപിഎം സംഘടനയായ എഫ് എസ്ഇടിഒയും എതിർപ്പുമായി ധനവകുപ്പിനെ സമീപിച്ചിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: സാലറി ചലഞ്ച് നീട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഇടത് അനുകൂല സർവീസ് സംഘടനകളും.വീണ്ടും ഒരു മാസത്തെ ശമ്പളം കൂടി ആറു മാസം കൊണ്ട് പിടിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി  ജീവനക്കാരുടെ സംഘടകളുടെ യോഗം വിളിച്ചിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ചയാണ് ധനമന്ത്രി വിളിച്ചിരിക്കുന്നത്.

   ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധം വ്യാപകമായതോടെ ശമ്പളം പിടിക്കുന്നതിൽ ഇളവുകൾ നൽകാൻ ധനവകുപ്പ് ആലോചിക്കുന്നതായാണ് വിവരം. വീണ്ടും ശമ്പളം പിടിക്കുന്നതിനെതിരെ സിപിഐ അനുകൂല സംഘടനയായ ജോയിൻറ് കൗൺസിലിന് പിന്നാലെ സിപിഎം സംഘടനയായ എഫ് എസ്ഇടിഒയും ധനവകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്.

   സാലറി ചലഞ്ച് ഒഴിവാക്കാനാകില്ലെങ്കിൽ ഇളവുകൾ നൽകുന്നത് പരിഗണിക്കണമെന്ന് എൻജിഒ യൂണിയനും നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.

   മാസം 12,000 കോടി നികുതി വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് 4,000 കോടിയായി കുറഞ്ഞുവെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. വർഷം ശമ്പളവും പെൻഷനും നൽകാൻ 60,000 കോടിയാണ് വേണ്ടത്. ശമ്പളം പിടിക്കുന്നതിലൂടെ 11 മാസം കൊണ്ട് 5000 കോടിയാണ് കിട്ടുന്നത്.

   നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ സാലറി ചലഞ്ച് പൂർണമായും ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് ധന വകുപ്പ്. ഈ സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ജീവനക്കാരെ ഒപ്പം നിർത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.  മാസം ആറ് ദിവസം ശമ്പളം പിടിക്കുന്നത് 5 ദിവസമായി കുറയ്ക്കുകയെന്ന നിർദ്ദേശവും മുന്നോട്ടു വച്ചിട്ടുണ്ട്. . 15,000 രൂപ ഓണം അഡ്വാൻസ് എടുത്തവരിൽ നിന്നും പിന്നീട് ശമ്പളം പിടിക്കാനും നീക്കമുണ്ട്. . പിഎഫിൽ നിന്ന് വായ്പ എടുത്തവർക്കും ഇളവ് നൽകും.
   Published by:Aneesh Anirudhan
   First published:
   )}