നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇടതുഭരണം കേരളത്തെ പിന്നോട്ട് വലിച്ചു; മലയാളികൾ മാറ്റംആഗ്രഹിക്കുന്നു': മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി അമിത് ഷാ

  'ഇടതുഭരണം കേരളത്തെ പിന്നോട്ട് വലിച്ചു; മലയാളികൾ മാറ്റംആഗ്രഹിക്കുന്നു': മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി അമിത് ഷാ

  ''പാർട്ടിയുടെ റിമോർട്ട് കണ്‍ട്രോളിൽ പ്രവർത്തിക്കുന്ന സംവിധാനമായി പി എസ് സിയെ മാറ്റി. ''

  അമിത് ഷാ തൃപ്പൂണിത്തുറയിൽ നടന്ന റോഡ് ഷോയിൽ

  അമിത് ഷാ തൃപ്പൂണിത്തുറയിൽ നടന്ന റോഡ് ഷോയിൽ

  • Share this:
   കോട്ടയം: കേരളത്തിൽ വികസന മുരടിപ്പെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തെ സിപിഎം രക്തപങ്കിലമാക്കിയെന്ന് അദ്ദേഹം വിമർശിച്ചു. നിരവധി ആർഎസ്എസ്, ബിജെപി പ്രവർത്തകരെയാണ് സിപിഎം കൊലക്കത്തിയ്ക്ക് ഇരയാക്കിയത്. ഇടത് ഭരണം കേരളത്തെ പിന്നോട്ട് വലിച്ചെന്നും കാഞ്ഞിരപ്പള്ളിയിൽ നടന്ന ബിജെപിയുടെ പൊതുപരിപാടിയിൽ അമിത് ഷാ പറഞ്ഞു. കേന്ദ്ര പദ്ധതികളുടെ ഗുണം കേരളത്തിന് ലഭിക്കുന്നുണ്ട്. കേന്ദ്രസർക്കാർ കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കേന്ദ്രം കേരളത്തിൽ നിരവധി വികസന പദ്ധതികൾ ഇതിനോടകം തന്നെ ആരംഭിച്ചു. മോദി സർക്കാർ കേരള സർക്കാരിനെ നന്നായി സഹായിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

   Also Read- കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം: കുറ്റക്കാര്‍ക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് അമിത് ഷാ

   സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട അമിത് ഷാ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് കേസിൽ പങ്കുണ്ടായിരുന്നില്ലേയെന്നും ചോദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതികാരത്തോടെ പെരുമാറുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ ആരോപണവിധേയ നിങ്ങളുടെ ഓഫീസിൽ അല്ലേ ജോലി ചെയ്തത്?, മൂന്നു ലക്ഷം രൂപയല്ലേ ശമ്പളമായി നൽകിയത്? അവർ വിദേശത്ത് സന്ദർശനം നടത്തിയത് നിങ്ങളുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ അനുമതിയോടെ അല്ലേ? അവർ എന്തിനാണ് മുഖ്യമന്ത്രയുടെ ഓഫീസിലേക്ക് വന്നത്? മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിൽ സമ്മർദം ചെലുത്തിയത് എന്തിന്? എന്തുകൊണ്ട് ഇതു സംബന്ധിച്ച കേസ് ശരിയായി അന്വേഷിച്ചില്ല? കള്ളക്കടത്തിനെ പറ്റി അറിവുണ്ടായിരുന്നെങ്കിൽ എന്തിനായിരുന്നു ആ സ്ത്രീയെ ജോലിക്കായി നിയോഗിച്ചത്? - അമിത് ഷാ ചോദിച്ചു.

   Also Read- 'ശബരിമലയിൽ സിപിഎം ഗുരുതര തെറ്റ് ചെയ്തു; വിശ്വാസികളെ അതിക്രൂരമായി നേരിട്ടു': അമിത് ഷാ

   സർക്കാർ ജോലി പോലും ഈ സർക്കാർ പാർട്ടിക്കാർക്കായി നൽകിയില്ലേ എന്നും അമിത് ഷാ ചോദിച്ചു. പാർട്ടിയുടെ റിമോർട്ട് കണ്‍ട്രോളിൽ പ്രവർത്തിക്കുന്ന സംവിധാനമായി പി എസ് സിയെ മാറ്റി. പി എസ് സി പരീക്ഷയിൽ ഉന്നത റാങ്ക് നേടിയിട്ടും ഒട്ടേറെപേർക്ക് ജോലി കിട്ടിയില്ല. ചില ഉദ്യോഗാർഥികൾ ഇതിനെ തുടർന്ന് ജീവനൊടുക്കുന്ന സ്ഥിതിയുണ്ടായി. എൽഡ‍ിഎഫ് മാറി യുഡിഎഫും യുഡിഎഫ് മാറി എൽഡ‍ിഎഫും വരുന്ന രീതി ഇനിയുണ്ടാകില്ല. എൽഡിഎഫും യുഡിഎഫും അഴിമതിയിൽ മുങ്ങിക്കുളിച്ചു. യുഡിഎഫ് കാലത്ത് സോളാർ അഴിമതിയെങ്കിൽ എൽഡിഎഫ് കാലത്ത് ഡോളർ അഴിമതിയാണ്.

   Also Read- തൃപ്പൂണിത്തുറയെ ഇളക്കി മറിച്ച് അമിത് ഷായുടെ റോഡ് ഷോ; പൊരിവെയിലത്തും കാത്തുനിന്നത് ആയിരക്കണക്കിന് പ്രവർത്തകര്‍

   സംസ്ഥാനത്തിന്റെ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ കേരള സർക്കാർ അഴിമതിയിൽ മുങ്ങിത്താഴുകയാണ്. രണ്ട് പ്രകൃതി ദുരന്തങ്ങളാണ് സംസ്ഥാനത്തുണ്ടായത്. അഞ്ഞൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നാൽ രക്ഷാ ദൗത്യത്തിന് കേന്ദ്ര സേനകളെ വിളിക്കാതെ സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ കാലതാമസമുണ്ടായി.

   Also Read- 'കേരളത്തിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടും; രണ്ടിടത്ത് സ്ഥാനാർഥിയില്ലാത്തത് ചെറുതായി ബാധിക്കും': അമിത് ഷാ

   കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ഏറ്റവും ഒടുവിൽ 2000 മെഗാവാട്ടിന്റെ വൈദ്യുതി പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങളെല്ലാം ആത്മനിർഭർ ഭാരത് പദ്ധതിയിൽ രാജ്യത്ത് തന്നെ നിർമിച്ചവയാണ്. കാസർകോട് 50 മെഗാവാട്ടിന്റെ സോളാർ പദ്ധതിയും ഉദ്ഘാടനം ചെയ്തു. അതിലൊന്നും ഒരു അഴിമതിയും ഇല്ല. കേരളത്തിലെ ദേശീയ പാത വികസനത്തിന് 65000 കോടി രൂപയാണ് അനുവദിച്ചത്. കൊച്ചി മെട്രോക്ക് 1957 കോടി രൂപയും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 12,544 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 607 കോടി രൂപയും അനുവദിച്ചു.

   ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേളത്തിൽ ബിജെപിയുടെ നില മെച്ചപ്പെടുത്തും. വരുന്ന തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടും. കേരളം മാറ്റവും വികസനവും ആഗ്രഹിക്കുന്നുണ്ടെന്നും അമിത്ഷാ പറഞ്ഞു. കോട്ടയം ജില്ലയിലെ ഒൻപത് എൻഡിഎ സ്ഥാനാർഥികളെ അമിത് ഷാ പരിചയപ്പെടുത്തി.
   Published by:Rajesh V
   First published:
   )}