സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പുതിയ മദ്യനയത്തിനും ഓട്ടോ ടാക്സി നിരക്കുവര്‍ധന തീരുമാനത്തിനുമെതിരെ ഇടത് തൊഴിലാളി സംഘടനകള്‍ രംഗത്ത്. പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു. വിദേശമദ്യഷാപ്പുകളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ മദ്യനയമെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. ഓട്ടോ നിരക്കുവര്‍ധന അപര്യാപ്തമെന്ന് ഇന്നലെ സിഐടിയു വിമര്‍ശിച്ചിരുന്നു. സിഐടിയുവിന്‍റെ പരാതി പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രതികരിച്ചു.
ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ അംഗീകരിച്ച മദ്യനയത്തിനെതിരെയാണ് സിപിഐ ട്രേഡ് യൂണിയനായ എഐടിയുസി രംഗത്തെത്തിയിരിക്കുന്നത്. പൂട്ടിയ കള്ളുഷാപ്പുകള്‍ തുറക്കുകയും ഷാപ്പുകളുടെ ദൂരപരിധി എടുത്തുകളയുകയും വേണമെന്ന് കെ.പി.രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മദ്യാസക്തിയില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കണം. വിദേശമദ്യഷാപ്പുകളുടെ എണ്ണം കൂട്ടുന്നത് ഇതിന് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം; വീണ്ടും സമരത്തിനൊരുങ്ങി ബസുടമകൾ
തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കൂട്ടാത്തതിൽ പ്രതിഷേധവുമായി ബസുടമകൾ. ബസുടമുകളുടെ സംയുക്ത സമിതി ഉടൻ വിഷയം ചർച്ച ചെയ്യും. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് പോകണമെന്ന അഭിപ്രായം ബസുടമകൾക്കിടയിൽ ശക്തമാണ്. അതേസമയം കെഎസ്ആർടിസിയിലെ നിരക്ക് വർദ്ധന സംബന്ധിച്ച് ആക്ഷേപം ഉയർന്നിട്ടുണ്ട്. കോവിഡ് കാലത്ത് കെഎസ്ആർടിസി നിരക്കുകൾ 25 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഇതിനുമേൽ ആയിരിക്കും പുതിയ വർദ്ധനവ് എന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ മന്ത്രി തയ്യാറായിട്ടില്ല. നിരക്ക് വർദ്ധന സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
Also Read- യു.ഡി.എഫ്. വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നു; ഒരു നേതാവിന് മാത്രമാണ് തന്നോട് പ്രശ്നം: മാണി സി. കാപ്പൻബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടി; തീരുമാനം എൽഡിഎഫ് യോഗത്തിന് പിന്നാലെബസ്, ഓട്ടോ, ടാക്സി നിരക്കുകൾ (Bus Auto Taxi Fare Hike) വര്‍ധിപ്പിച്ചു. ഇടതുമുന്നണിയോഗം (LDF) നിരക്ക് വർധനക്ക് അനുമതി നൽകിയതിന് പിന്നാലെയായിരുന്നു ഗതാഗതമന്ത്രി ആന്റണി രാജു വർധനവ് പ്രഖ്യാപിച്ചത്. നിരക്ക് വർധന സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബസുകളുടെ നിരക്കും വർധിപ്പിക്കും.
ബസുകളിലെ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയായി വർധിപ്പിച്ചു. തുടർന്ന് ഓരോ കിലോമീറ്ററിനും 90 പൈസ എന്നത് ഒരു രൂപയായി വർധിപ്പിക്കും. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കും.
ഓട്ടോ മിനിമം ചാർജ് മിനിമം ചാർജ് രണ്ടു കിലോമീറ്ററിന് 30
രൂപയായി. അധിക കിലോമീറ്ററിന് 15 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. ഓട്ടോ മിനിമം ചാർജിൽ ഇനി രണ്ടു കിലോമീറ്റർ സഞ്ചരിക്കാം.
നിലവിൽ ഒന്നര കിലോമീറ്റർ ആയിരുന്നു സഞ്ചരിക്കാവുന്ന രൂപ.1500 സിസി വരെയുള്ള ടാക്സി കാറിനുള്ള മിനിമം നിരക്ക് 200 രൂപയായി ഉയർത്തി. നിലവിൽ ഇത് 175 രൂപയായിരുന്നു. അധിക കിലോമീറ്ററിന് 15 ൽ നിന്ന് 18 രൂപയാകും. 1500 സി സിക്ക് മുകളിൽ നിലവിലെ 200 രൂപയിൽ നിന്ന് 225 രൂപയാകും. അധിക കിലോമീറ്ററിന് 17 ൽ നിന്ന് 20 രൂപയാകും. വെയ്റ്റിംഗ് ചാർജ് രാത്രി കാല യാത്ര എന്നിവയ്ക്ക് നിലവിലെ ചാർജ് തുടരും.ബസുടമകളുടെ ആവശ്യം
മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിരുന്നു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.