• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നിയമ നടപടി അജണ്ടയുടെ ഭാഗം'; ഫോൺ പിടിച്ചെടുത്തത് എന്തിനെന്ന് അറിയില്ലെന്ന് അയിഷ സുൽത്താന

'നിയമ നടപടി അജണ്ടയുടെ ഭാഗം'; ഫോൺ പിടിച്ചെടുത്തത് എന്തിനെന്ന് അറിയില്ലെന്ന് അയിഷ സുൽത്താന

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന തനിക്കെതിരായ ആരോപവും നുണക്കഥയാണെന്ന് അയിഷ സുൽത്താന പറഞ്ഞു

ഐഷ സുൽത്താന

ഐഷ സുൽത്താന

  • Share this:
    കൊച്ചി: ഇപ്പോൾ തുടരുന്ന നിയമ നടപടികള്‍ അജണ്ടയുടെ ഭാഗമെന്ന് ലക്ഷദ്വീപിൽനിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും ഫോണ്‍ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ല. ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പോലീസ് പരിശോധിച്ചതായും അയിൽ സുൽത്താന പറഞ്ഞു

    കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന തനിക്കെതിരായ ആരോപവും നുണക്കഥയാണെന്ന് അയിഷ സുൽത്താന പറഞ്ഞു. ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആയിഷ. അഗത്തിയില്‍ നിന്നും ആയിഷ യാത്ര ചെയ്ത വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആദ്യം കോയമ്ബത്തൂരിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് നെടുമ്ബാശ്ശേരിയില്‍ തന്നെ ഇറക്കുകയായിരുന്നു.

    രാജ്യദ്രോഹക്കേസിൽ സിനിമ പ്രവർത്തക ഐഷ സുൽത്താനയെ മൂന്നാം വട്ടവും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇവരെ കവരത്തി പോലീസ് വീണ്ടും ചോദ്യം ചെയ്തത്. ബുധനാഴ്ച അയിൽ സുൽത്താനയുടെ ബാങ്ക് ഇടപാടുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അയിഷയെ വ്യാഴാഴ്ചയും പൊലീസ് ചോദ്യം ചെയ്തത്.

    അയിഷ സുൽത്താനയെ തുടർച്ചയായ രണ്ടു ദിവസമാണ് പൊലീസ് ചോദ്യം ചെയ്തത്. കവരത്തി സിഐയുടെ നേതൃത്യത്തിൽ 15 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ബുധനാഴ്ച ഏഴര മണിക്കൂറാണ് ചോദ്യം ചെയ്തത്.

    Also Read- മൊബൈൽ ഫോൺ പിടിച്ചെടുത്തതോടെ ഒറ്റപ്പെട്ടു: ഐഷ സുൽത്താന

    ഫേസ്ബുക്കിലും മറ്റുമുള്ള സാമൂഹ്യ മാധ്യമങ്ങളിലും ഇവരുടെ അഭിപ്രായ പ്രകടനങ്ങൾ പൊലീസ് പ്രത്യേകം പരിശോധിച്ചിരുന്നു. അയിഷയുടെ ബാങ്ക് അക്കൗണ്ടുകളുടെ മുഴുവൻ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരിക്കുകയും ചെയ്തു. ഇതുകൂടാതെയാണ് ഇവരുടെ ബന്ധുക്കളുടെയും ബാങ്ക് അക്കൌണ്ട് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചത്.

    സമരവുമായി ബന്ധപ്പെട്ടും അല്ലാതെയും നടത്തിയ അഭിപ്രായപ്രകടനങ്ങൾ, രാജ്യത്തെ പൊതു വിഷയങ്ങളോട് പ്രത്യേകിച്ചു കേന്ദ്ര സർക്കാർ നയങ്ങളോട് ബന്ധപെട്ടു എതെങ്കിലും രീതിയിൽ പ്രകോപനപരമായി പരാമർശങ്ങൾ നേരത്തെ നടത്തിയിട്ടുണ്ടോ എന്നും പരിശോധിച്ചതായാണ് അറിയുന്നത്. തനിക്ക് രാഷ്ട്രീയമില്ല എന്ന് അയിഷ സുൽത്താന ആവർത്തിക്കുമ്പോഴും ഏതെങ്കിലും രീതിയിൽ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നുണ്ടോ എന്നതും പോലീസ് ചോദിച്ചറിഞ്ഞു.

    ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച മുഴുവൻ രേഖകളും പോലീസ് ശേഖരിച്ചിരുന്നു. സമീപകലത്തെ അതിലെ പണമിടപാടുകളും പരിശോധിച്ചതിൽപെടുന്നു. പോലീസ് അന്വേഷിച്ച കാര്യങ്ങൾക്കെല്ലാം താൻ കൃത്യമായി മറുപടി നൽകിയതയാണ് ഐഷയുടെ നിലപാട്. അതുകൊണ്ട് തന്നെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യൽ ആശങ്കപ്പെടുത്തുന്നില്ലെന്നും അവർ പറഞ്ഞു.

    രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത് കോവിഡ് വ്യാപനത്തിന് കാരണമായിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിക്കു തോന്നുന്നുവെന്നായിരുന്നു അയിഷയുടെ  പരമാര്‍ശങ്ങള്‍.
    Published by:Anuraj GR
    First published: