തിരുവനന്തപുരം: ചാൻസിലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവര്‍ണര്‍ക്ക് നിയമോപദേശം. ഇത് സംബന്ധിച്ച് രാജ്ഭവൻ ഗവർണറുടെ ലീഗൽ അഡ്വൈസർ ഗോപകുമാരൻ നായരാണ് നിയമോപദേശം നൽകിയത്. വ്യക്തിയെന്ന നിലയിൽ ഗവർണറെ നേരിട്ട് ബാധിക്കുന്ന കാര്യമായതിനാൽ
രാഷ്ട്രപതിക്ക് ബിൽ കൈമാറാനാണ് നിയമോപദേശം.
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ തന്നെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തിതാത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു. ബില്‍ രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം വൈകും. ചാന്‍സലർ സ്ഥാനത്തുനിന്നും ഗവർണറെ പുറത്താക്കുന്ന രണ്ടു ബില്ലുകൾ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകൾ ഗവർണർ അംഗീകരിച്ചിരുന്നു.
ചാൻസലർ ബിൽ ഗവർണറെ ബാധിക്കുന്നതിനാൽ തനിക്കു മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്നായിരുന്നു ഗവർണറുടെ നിലപാട്. ട്. ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ നേരത്തെയും സൂചിപ്പിച്ചിരുന്നു. 14 സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നും ഗവർണറെ നീക്കി, പകരം വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുന്നതിനുള്ളതാണ് രണ്ടു ബില്ലുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.