തിരുവനന്തപുരം: ഗവര്‍ണറെ (Governor)പുറത്താക്കാന്‍ സംസ്ഥാന നിയമസഭകൾക്ക് (Legislative Assembly) അധികാരം നല്‍കണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ (Kerala Government) ശുപാര്‍ശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച എന്നിവ ഉണ്ടായാൽ നിയമസഭയ്ക്ക് ഗവർണറെ പുറത്താക്കാന്‍ അധികാരം ഉണ്ടാകണമെന്നാണ് ആവശ്യം. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് പഠിച്ച റിട്ട. ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി റിപ്പോർട്ടിന് (Punchhi report) മറുപടിയായാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്.
നിയമ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു. ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. മറ്റു ഭരണഘടനാ ചുമതലകളുള്ളതിനാൽ ഗവർണറെ ചാൻസലർ സ്ഥാനത്തിരുത്തേണ്ട കാര്യമില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഗവർണറെ പദവിയിൽനിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണം. ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിക്കണം. ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോൾ കേന്ദ്ര സേനയെ വിന്യസിക്കാൻ സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നും സംസ്ഥാനം നിർദേശിക്കുന്നു.
Also Read-
Governor| പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളവും പെൻഷനും ആയുധമാക്കി ഗവർണർ; സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ ലക്ഷ്യമിട്ട് ആരിഫ് മുഹമ്മദ് ഖാൻ35 വയസ്സ് പൂർത്തിയായ ആരെയും ഗവർണറായി നിയമിക്കാമെന്നാണ് പൂഞ്ചി കമ്മീഷൻ ശുപാർശ. എന്നാൽ, ഗവർണർ പദവിയുടെ അന്തസ്സിന് യോജിക്കുന്ന ആളെ വേണം ഗവർണറായി നിയമിക്കാനെന്നും സജീവ രാഷ്ട്രീയക്കാരൻ എന്നത് പദവിക്ക് തടസ്സമാകരുതെന്നും സംസ്ഥാന സർക്കാർ ശുപാർശ ചെയ്തു. ഗവർണറെ തിരിച്ചു വിളിക്കാനുള്ള അവസരം ഉണ്ടാകണമെന്നും ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിച്ചുവേണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.
ഭരണഘടനാ ലംഘനം കണ്ടെത്തുമ്പോഴോ ചാൻസലർ പദവിയിൽ വീഴ്ച വരുത്തുമ്പോഴോ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച വന്നാലോ സംസ്ഥാന സഭയ്ക്ക് ഗവർണറെ പുറത്താക്കാന്‍ അധികാരം വേണം. ഗവർണറുടെ വിവേചനാധികാരം നിജപ്പെടുത്തണം. സർക്കാർ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകൾക്ക് അനുമതി കിട്ടാൻ കാലതാമസം ഉണ്ടാകുന്നു. കാലതാമസം ഉണ്ടാകാതെ തീരുമാനമെടുക്കാൻ നടപടി ഉണ്ടാകണം.
Also Read-
Governor | പെൻഷൻ വാങ്ങുന്ന പേഴ്സണൽ സ്റ്റാഫുകൾ 1223 പേർ; പെൻഷൻ നിർത്തണമെന്ന നിലപാടിലുറച്ച് ഗവർണർപ്രോസിക്യൂഷൻ അനുമതിക്ക് ഗവർണർ സുപ്രീംകോടതി നിർദേശങ്ങളാണ് പാലിക്കേണ്ടതെന്നും മന്ത്രിസഭയുടേതല്ലെന്നുമാണ് പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. എന്നാൽ ഇതിനെ സംസ്ഥാന സർക്കാർ എതിർക്കുന്നു. മന്ത്രിസഭയാണ് പരമാധികാരിയെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. മറ്റു ഭരണഘടനാ ചുമതലകളുള്ളതിനാൽ ഗവർണറെ ചാൻസലർ സ്ഥാനത്തിരുത്തേണ്ട കാര്യമില്ലെന്ന പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശയോട് സംസ്ഥാന സർക്കാരും യോജിക്കുന്നു. സർവകലാശാലകൾ സംസ്ഥാനത്തിന്റെ വിഷയമാണെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ക്രമസമാധാന പ്രശ്നം ഉണ്ടായാൽ കേന്ദ്ര സേനയെ വിന്യസിക്കാൻ സംസ്ഥാനവുമായി ആലോചിക്കണമെന്നാണ് പൂഞ്ചി കമ്മീഷൻ ശുപാർശ. എന്നാൽ, ഇതിന് സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നാണ് സർക്കാർ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.