നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പതിനാലാം തീയതി കടം തീർക്കാമെന്ന് ഒപ്പിട്ടു നൽകി: അമ്മയും മകളും മരണം തെരഞ്ഞെടുത്തത് അതേ ദിവസം

  പതിനാലാം തീയതി കടം തീർക്കാമെന്ന് ഒപ്പിട്ടു നൽകി: അമ്മയും മകളും മരണം തെരഞ്ഞെടുത്തത് അതേ ദിവസം

  ''സര്‍, ഞാന്‍ ബാങ്കിന് നല്‍കാനുള്ള ബാധ്യതയായ 6,80,000 രൂപയും മറ്റു ചെലവുകളും 14-ാം തീയതി 12.30-ന് മുമ്പ് അടച്ചുതീര്‍ക്കാം. അല്ലാത്തപക്ഷം ജപ്തിനടപടികളുമായി ബാങ്കിന് മുന്നോട്ടുപോകാം''

  ലേഖയും മകൾ വൈഷ്ണവിയും

  ലേഖയും മകൾ വൈഷ്ണവിയും

  • News18
  • Last Updated :
  • Share this:
   നെയ്യാറ്റിൻകര : കടം തീർക്കാമെന്ന് ബാങ്കിന് ഉറപ്പ് നൽകിയ അതേ തീയതിയിലാണ് ലേഖയും മകൾ വൈഷ്ണവിയും മരണം തെരഞ്ഞെടുത്തത്. ഒന്നരമാസം മുൻപ് ജപ്തി നടപടികൾക്കായി ബാങ്ക് നിയോഗിച്ച അഭിഭാഷക കമ്മീഷൻ ഇവരുടെ വീട്ടിലെത്തിയിരുന്നു. ബാങ്കിന് നൽകാനുള്ള ബാധ്യതയായ 6,80,000 രൂപയും മറ്റ് ചിലവുകളും 14-ാം തീയതി 12.30ന് മുമ്പ് അടച്ചു തീർക്കാമെന്ന് അന്ന് എഴുതി ഒപ്പിട്ടു കൊടുത്തിരുന്നു. അതേ പതിനാലാം തീയതി തന്നെയാണ് അമ്മയും മകളും എരിഞ്ഞടങ്ങിയത്.

   Also Read-ബാങ്കിന്‍റെ ജപ്തിഭീഷണി; തീ കൊളുത്തി ആത്മഹത്യ; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു

   ''സര്‍, ഞാന്‍ ബാങ്കിന് നല്‍കാനുള്ള ബാധ്യതയായ 6,80,000 രൂപയും മറ്റു ചെലവുകളും 14-ാം തീയതി 12.30-ന് മുമ്പ് അടച്ചുതീര്‍ക്കാം. അല്ലാത്തപക്ഷം ജപ്തിനടപടികളുമായി ബാങ്കിന് മുന്നോട്ടുപോകാം''എന്നായിരുന്നു അന്നെഴുതി കൊടുത്തത്. ഇതിൽ ചന്ദ്രനും ഭാര്യ ലേഖയും മകൾ വൈഷ്ണവിയും ഒപ്പു വച്ചിരുന്നു. അയൽവാസികളായ രണ്ട് പേർ ഇതിന് സാക്ഷികളായിരുന്നു.

   ബാങ്കിന്‍റെ ജപ്തിഭീഷണിയെ തുടർന്നാണ് നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിനി ലേഖയും മകൾ വൈഷ്ണവിയുമാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു ആത്മഹത്യ.

   First published:
   )}