• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വർണക്കടത്ത് കേസ് പ്രതികൾ ബാലഭാസ്കറിന്‍റെ മാനേജർമാരായിരുന്നു എന്ന തരത്തിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ലക്ഷ്മി

സ്വർണക്കടത്ത് കേസ് പ്രതികൾ ബാലഭാസ്കറിന്‍റെ മാനേജർമാരായിരുന്നു എന്ന തരത്തിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ലക്ഷ്മി

ഫേസ്ബുക്ക് പോസ്റ്റിലാണ് ലക്ഷ്മി ബാലഭാസ്ക്കർ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    പാലക്കാട്: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ളവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മാനേജർമാരായിരുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കി ബാലഭാസ്ക്കറിന്‍റെ ഭാര്യ ലക്ഷ്മി ബാലഭാസ്ക്കർ. ഫേസ്ബുക്ക് പോസ്റ്റിലാണ് ലക്ഷ്മി ബാലഭാസ്ക്കർ ഇക്കാര്യം വ്യക്തമാക്കിയത്.

    ലക്ഷ്മി ബാലഭാസ്കർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,

    തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി, വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവവിരുദ്ധമാണ്.

    ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു. ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.

    ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്‍റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്. അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

    സ്നേഹത്തോടെ
    ലക്ഷ്മി ബാലഭാസ്കർ



     
    First published: