• HOME
  • »
  • NEWS
  • »
  • kerala
  • »
  • Leopard | പാലക്കാട് പഴയ കെട്ടിടത്തിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി

Leopard | പാലക്കാട് പഴയ കെട്ടിടത്തിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി

തള്ളപ്പുലിയെ പിടികൂടാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം

  • Last Updated :
  • Share this:
പാലക്കാട്: റെയില്‍വേ കോളനിയ്ക്ക് സമീപം ഉമ്മിണിയില്‍ പഴയ കെട്ടിടത്തിനുള്ളില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ (Leopard) കണ്ടെത്തി. പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കിടന്ന കെട്ടിടത്തിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനം വകുപ്പ് (Forest Department ) ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിക്കുഞ്ഞുങ്ങളെ പാലക്കാട് ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റി.

ഇന്ന് പന്ത്രണ്ട് മണിയോടെയാണ് റെയില്‍വേ കോളനിയ്ക്ക് സമീപം ഉമ്മിണിയില്‍ രണ്ടു പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലാണ് പുലിക്കുഞ്ഞുങ്ങള്‍ കിടന്നത്. സ്ഥലത്തിന്റെ നോട്ട ചുമതലയുണ്ടായിരുന്ന പ്രദേശവാസിയായ പൊന്നനാണ് ഇവയെ കണ്ടത്. പൊന്നന്‍ സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടത്തിനുള്ളില്‍ നിന്നും പുലി ഓടി പോവുന്നത് കണ്ടു. തുടര്‍ന്ന് പൊന്നന്‍ നാട്ടുകാരെ വിവരമറിയിച്ചു.

പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുഞ്ഞുങ്ങളെ പാലക്കാട് ഡി എഫ് ഒ ഓഫീസിലേക്ക് മാറ്റി. തള്ളപ്പുലിയെ കൂടി കണ്ടെത്താന്‍ പ്രദേശത്ത് കൂട് സ്ഥാപിയ്ക്കുമെന്നും അതിന് പുലിയെയും കുഞ്ഞുങ്ങളെയും കാട്ടിലേക്ക് മാറ്റുമെന്നും ഒലവക്കോട് സി സി എഫ് വിജയാനന്ദ് വ്യക്തമാക്കി.
ജനവാസ മേഖലയില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്. തള്ളപ്പുലിയെ പിടികൂടാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.

Bindhu Krishna | 'മി(നി)സ്റ്റര്‍ മരുമകന് എതിരെ കേസെടുക്കണം'; എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിലെ ആള്‍ക്കൂട്ടത്തിനെതിരെ ബിന്ദു കൃഷ്ണ

മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ച ആഭ്യന്തര വകുപ്പിനോട് മി(നി)സ്റ്റര്‍ മരുമകന് എതിരെ കേസ് എടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി ശുപാര്‍ശ ചെയ്യണമെന്നാണ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടത്.

എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ബിന്ദു കൃഷ്ണയുടെ വിമര്‍ശനം. എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തില്‍ വലിയ ആള്‍ക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. 13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേല്‍പ്പാലമാണ് എടപ്പാളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്.

മലപ്പുറം ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മിക്കുന്ന ആദ്യ മേല്‍പ്പാലമാണ് എടപ്പാള്‍ പാലം. ഇതോടെ കുറ്റിപ്പുറം തൃശൂര്‍ പാതയിലെ എടപ്പാള്‍ മേഖലയിലെ ഗതാഗത കുരുക്ക് അഴിയും എന്ന് തന്നെ ആണ് പ്രതീക്ഷിക്കുന്നത്. കിഫ്ബി യില്‍ നിന്ന് 13.68 കോടി ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.

കോവിഡ് പ്രതിസന്ധിയും മറ്റ് സാങ്കേതിക തടസങ്ങളും കാരണം നിശ്ചയിച്ചതിലും വൈകി ആണ് പദ്ധതി യാഥാര്‍ഥ്യമായത്. എടപ്പാള്‍ ജങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മ്മാണം പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയിലൂടെയാണ് കടന്നു പോകുന്നത്.

Also Read-Found Dead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കം

കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍ നിന്നാരംഭിച്ച് തൃശൂര്‍ റോഡില്‍ പഴയ എ.ഇ.ഒ ഓഫീസ് വരെയുള്ള 200 മീറ്ററോളം ദൂരത്തിലാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. തൃശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാള്‍. പാലത്തിന്റെ എട്ട് സ്പാനുകളാണ് ഉള്ളത്.

Also Read-Edappal Fly over | കാത്തിരിപ്പിനൊടുവിൽ എടപ്പാൾ മേൽപ്പാലം തുറന്നു; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി 'എടപ്പാൾ ഓട്ടം'

നാല് റോഡുകള്‍ സംഗമിക്കുന്ന ജങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ മുന്‍ മന്ത്രിയും നിലവില്‍ തവനൂര്‍ എംഎല്‍എയുമായ ഡോ.കെ.ടി ജലീല്‍ മുന്‍കൈയെടുത്താണ് മേല്‍പ്പാലമെന്ന ആശയമുദിച്ചത്.
Published by:Jayashankar AV
First published: