• HOME
  • »
  • NEWS
  • »
  • kerala
  • »
  • പുലി കമ്പിവേലിയിൽ കുരുങ്ങി; വനംവകുപ്പിന് വിവരം നൽകിയ കർഷകൻ പ്രതിയായി

പുലി കമ്പിവേലിയിൽ കുരുങ്ങി; വനംവകുപ്പിന് വിവരം നൽകിയ കർഷകൻ പ്രതിയായി

പറമ്പിൽവെച്ച കെണിയിലാണ് പുലി വീണത് എന്ന് ഏലിയാസിനെ ഭീഷണിപ്പെടുത്തി കുറ്റസമ്മതം നടത്തിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

ഏലിയാസ്

ഏലിയാസ്

  • Last Updated :
  • Share this:
    വയനാട്: പുരയിടത്തിലെ കമ്പിവേലിയിൽ പുള്ളിപ്പുലി കുടുങ്ങിയ വിവരം യഥാസമയം വനംവകുപ്പിനെ അറിയിച്ച കർഷകനെ പ്രതിയാക്കി ഉദ്യോഗസ്ഥരുടെ പീഡനം. സുൽത്താൻ ബത്തേരി പള്ളിപ്പടിയിൽ കർഷകനായ ഏലിയാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

    ജൂണ്‍ ഏഴിനാണ് റിസർവ് വനത്തിൽ നിന്നും പുറത്തുള്ള മൂലങ്കാവ് ഗ്രാമത്തിലെ തന്റെ കൃഷിയിടത്തിന് സമീപത്തായി ആരോ വെച്ച കെണിയിൽ പുലി കുടുങ്ങിയത് ഏലിയാസ് വനംവകുപ്പിനെ അറിയിച്ചത്. ക്രൂരനായ വേട്ടക്കാരനായ കർഷകൻ കെണിയിൽ വീഴ്ത്തി പുലിയെ കൊല്ലാൻ ശ്രമിച്ചുവെന്നും ഇത് സ്ഥിരം തൊഴിലാണെന്നുമാണ് ചില മാധ്യമങ്ങൾ എഴുതിയത്. ഇത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞുകൊടുത്ത കള്ളങ്ങൾ അതേപടി പകർത്തുകയായിരുന്നുവെന്നും ആക്ഷൻ കമ്മിറ്റി പറയുന്നു.

    സംഭവ ദിവസം ഏലിയാസിന്റെ വീട്ടിൽ ഉണ്ടായിരുന്നത് ഭാര്യയും ടൈലിന്റെ പണി എടുക്കുന്ന മകനും മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ടൈലിന്റെ ജോലി ചെയ്ത റിസോർട്ടുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം വീട്ടിൽ ക്വറന്റീനിലായിരുന്നു മകൻ. രാവിലെ ഏഴ് മണിക്ക് പട്ടിയുടെ കുരകേട്ട് നോക്കുമ്പോഴാണ് മുള്ളുവേലിയിൽ കുരുങ്ങിക്കിടക്കുന്ന പുലിയെ കണ്ടത്. തുടർന്ന് നിയമപരമായി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.

    TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]ബാങ്കിന്‍റെ ചില്ലു വാതിലിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]

    സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മുട്ടിൽ എന്ന സ്ഥലത്ത് മരമില്ലിൽ താമസിച്ചുപണിയെടുക്കുന്ന ഗൃഹനാഥനെ ഫോണിൽ വിളിച്ച് വനംവകുപ്പ് ഓഫീസിലെത്തി സ്റ്റേറ്റ്മെന്റ് നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഏലിയാസ് മകനെയും കൂട്ടി ഓഫീസിൽ എത്തി. രണ്ടുപേരും ഓഫീസിൽ എത്തിയതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മട്ടും ഭാവവും മാറിയെന്ന് ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

    പറമ്പിൽവെച്ച കെണിയിലാണ് പുലി വീണത് എന്ന കുറ്റസമ്മതം നടത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മകൻ ശക്തമായി എതിർത്തതോടെ ഏലിയാസിനെ മറ്റൊരു മുറിയിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി കുറ്റംസമതിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഈ സമയം കുരുക്കിൽ നിന്ന് പുള്ളിപ്പുലി രക്ഷപ്പെട്ടിരുന്നു. ഇത്രക്രൂരമായ പീഡനങ്ങൾ നേരിടാനും മാധ്യമവിചാരണ നേരിടാനും എന്തു തെറ്റാണ് പാവം കർഷകൻ ചെയ്തതെന്ന ചോദ്യമാണ് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ അടക്കം ചോദിക്കുന്നത്.

    First published: