HOME » NEWS » Kerala » LEOPARD WHICH TERRIFIED THE PEOPLE WAS TRAPPED IN PALAKKAD TV PRU

ആയിരക്കണക്കിന് കുടുംബങ്ങളെ ഭീതിയിലാഴ്ത്തിയ പുലി വലയിലായി

നിരവധി ആടുകളെയും പശുക്കളെയും പുലി കൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പുലിയെ പിടികൂടാൻ വനം വകുപ്പ് രണ്ടാഴ്ച മുൻപ് കൂട് സ്ഥാപിച്ചത്.

news18-malayalam
Updated: November 8, 2019, 11:24 AM IST
ആയിരക്കണക്കിന് കുടുംബങ്ങളെ ഭീതിയിലാഴ്ത്തിയ പുലി വലയിലായി
News 18 Malayalam
  • Share this:
പാലക്കാട്: മൈലാമ്പാടത്ത് മാസങ്ങളോളമായി ജനങ്ങളെ ഭീതിയിലാക്കിയ പുലി ഒടുവിൽ കെണിയിൽ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച സ്ഥാപിച്ച കൂടിനകത്ത് ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്.

മൈലാമ്പാടം മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് മാസങ്ങളായി പുലിയെ പേടിച്ച് കഴിഞ്ഞത്. നിരവധി ആടുകളെയും പശുക്കളെയും പുലി കൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പുലിയെ പിടികൂടാൻ വനം വകുപ്പ് രണ്ടാഴ്ച മുൻപ് കൂട് സ്ഥാപിച്ചത്.

Also Read- കടുത്ത ചെവി വേദന; ചികിത്സ തേടിയയാളുടെ ചെവിയിൽ കണ്ടെത്തിയത് പത്തോളം പാറ്റകൾ 

എന്നാൽ ആദ്യം സ്ഥാപിച്ച സ്ഥലത്ത് നിന്നും പുലിയെ കിട്ടാതായതോടെ, നാലു ദിവസം മുൻപാണ് പ്രദേശവാസിയായ ബേബി ഡാനിയലിന്റെ വീട്ടുവളപ്പിലേക്ക് മാറ്റി സ്ഥാപിച്ചത്. അത് ഫലം കണ്ടു. പുലിയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഉൾവനത്തിലേക്ക് മാറ്റുമെന്ന് മണ്ണാർക്കാട് ഡി എഫ് ഒ വ്യക്തമാക്കി.

വീഡിയോ കാണാം....
First published: November 8, 2019, 11:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories