• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എലിപ്പനിക്കെതിരെ അതീവ ജാഗ്രതാ നിര്‍ദ്ദേശം; മരിച്ചത് 54 പേര്‍


Updated: September 2, 2018, 6:57 PM IST
എലിപ്പനിക്കെതിരെ അതീവ ജാഗ്രതാ നിര്‍ദ്ദേശം; മരിച്ചത് 54 പേര്‍

Updated: September 2, 2018, 6:57 PM IST
തിരുവനന്തപുരം: എലിപ്പനിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്നലെ ചികിത്സ തേടിയ 92 രോഗികളില്‍ 40 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.

ഇന്നലെയും ഇന്നുമായി ചികില്‍സയിലായിരുന്ന 14 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 54 ആയി. ഓഗസ്റ്റ് മുതല്‍ ഇന്നലെ വരെ 269 പേരിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. 651 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ രോഗ ലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ തേടി.

ശ്വാസകോശത്തെ ബാധിക്കുന്ന തരം എലിപ്പനിയാണ് സംസ്ഥാനത്ത് പടരുന്നതെന്നതിനാല്‍ മരണ നിരക്ക് കൂടിയേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

എലിപ്പനി ഭീതിയിൽ കേരളം; അടുത്ത രണ്ടുദിവസം നിർണായകം


കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ പനി, തലവേദന അടക്കം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യ സഹായം തേടണമെന്ന മുന്നറിയിപ്പുണ്ട്. പ്രളയ ജലവുമായി സംമ്പര്‍ക്കമുണ്ടായാല്‍ ഉടന്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം.
Loading...
എലിപ്പനി ബാധിതരെ കിടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിനും ചികില്‍സയ്ക്ക് ആവശ്യമായ പെന്‍സിലിനും എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.

 
First published: September 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍