HOME /NEWS /Kerala / Leptospirosis | സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നു; ആറുമാസത്തിനിടെ മരിച്ചത് 20 പേർ

Leptospirosis | സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നു; ആറുമാസത്തിനിടെ മരിച്ചത് 20 പേർ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പകര്‍ച്ചവ്യാധി മരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. എലിപ്പനിക്ക് പുറമെ ഡെങ്കിപ്പനിയും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന. ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച്‌ 20 പേരാണ് മരിച്ചത്. എലിപ്പനിയുടെ ലക്ഷണങ്ങളോടെ 89 പേരും ഇക്കാലയളവിൽ സംസ്ഥാനത്ത് മരിച്ചു. പകര്‍ച്ചവ്യാധി മരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. എലിപ്പനിക്ക് പുറമെ ഡെങ്കിപ്പനിയും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തേക്കാള്‍ പകുതിയാണ് എലിപ്പനി ബാധിച്ചവരുടെ എണ്ണം.

    സംസ്ഥാനത്ത് ഈ മാസ ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേർ മരിച്ചു. എന്നാൽ എലിപ്പനി ബാധിച്ച് ആറ് പേർ ഈ മാസം മരിച്ചു. ഈ മാസം എലിപ്പനിയുടെ ലക്ഷണങ്ങളോടെ മരണപ്പെട്ടത് 25 പേരാണ്. എന്നാൽ മരിക്കുന്നതിന് മുമ്പ് പരിശോധനയിലൂടെ എലിപ്പനിയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.

    വൃക്ക, ശ്വാസകോശം, കരള്‍ എന്നിവയെ പനി ഗുരുതരമായി ബാധിച്ചതിന് ശേഷമാണ് രോഗ ബാധിതരില്‍ ഭൂരിഭാഗം പേരും ചികിത്സ തേടുന്നത്. ഇതാണ് മരണസംഖ്യ കൂടാൻ ഇടയാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 97 പേരാണ് എലിപ്പനി ബാധിച്ച്‌ മരിച്ചത്. 2020ല്‍ 48 പേരും, 2019ല്‍ 57 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    KSRTC മിന്നല്‍ ബസ് വേഗത്തില്‍ ഹംപ് ചാടി; സീറ്റില്‍ നിന്നുയര്‍ന്നു ബസിന്റെ മുകളില്‍ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

    കെഎസ്ആര്‍ടിസി മിന്നല്‍ ബസ് വേഗത്തില്‍ ഹംപ് ചാടിയതിനെ തുടര്‍ന്ന് സീറ്റില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി ബസിന്റെ മുകളിലിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. മൂവാറ്റുപ്പുഴ വാഴപ്പള്ളി വെളിയത്ത് വീട്ടില്‍ സതീഷ് കുമാറിനാണ് പരിക്കേറ്റത്. നട്ടെല്ലിനാണ് പരിക്കേറ്റത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് സതീഷ്.

    കൊട്ടാരക്കരയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന സതീഷ് പാലക്കാട് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസിലാണ് യാത്ര ചെയ്തത്. ചങ്ങനാശ്ശേരിയിലെത്തിയപ്പോഴാണ് ബസ് ഹംപ് ചാടിയത്. വേഗത്തിലെത്തി ഹംപ് ചാടിയതോടെ ബസ് ഉയര്‍ന്നുപൊങ്ങുകയായിരുന്നു.

    Also Read-Drowned | കാല്‍ കഴുകാന്‍ പുഴയിലിറങ്ങിയ എട്ടാം ക്ലാസുകാര്‍ മുങ്ങിമരിച്ചു

    ഈ സമയം ഉറക്കത്തിലായിരുന്ന സതീഷ് സീറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി ബസിന്റെ മുകളിലിടിച്ചു താഴെ സീറ്റിന്റെ കൈവരിയിലേക്ക് വീഴുകയായിരുന്നു. സതീഷ് വേദനയില്‍ ബഹളം വെച്ചതോടെ യാത്രക്കാരുടെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും പ്രവേശിപ്പിച്ചു. പ്രിന്റിങ് തൊഴിലാളിയാണ് സതീഷ്. നിര്‍ധന കുടുംബാംഗമായ സതീഷിന്റെ ചികിത്സയ്ക്ക് ഉള്‍പ്പെടെ കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

    First published:

    Tags: Dengue Fever, Leptospirosis