• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എലിപ്പനി പേടിയില്‍ കോഴിക്കോട് : ആരോഗ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു

news18india
Updated: September 3, 2018, 12:32 PM IST
എലിപ്പനി പേടിയില്‍ കോഴിക്കോട് : ആരോഗ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു
news18india
Updated: September 3, 2018, 12:32 PM IST
കോഴിക്കോട് : നിപയ്ക്ക് പിന്നാലെ എലിപ്പനി പടര്‍ന്നു പിടിക്കുന്നതിന്റെ ഭീതിയിലാണ് കോഴിക്കോട്. പ്രളയശേഷം പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നു പിടിക്കുമെന്ന ആശങ്ക നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ജില്ലയില്‍ എലിപ്പനി വ്യാപിച്ചത്. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കോഴിക്കോട് നിന്നാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 16 പേരാണ് ഇവിടെ എലിപ്പനി രോഗലക്ഷണങ്ങളോടെ മരിച്ചത്. ഇതില്‍ ആറെണ്ണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗ്സ്റ്റ് ഒന്നുമുതല്‍ എലിപ്പനി ലക്ഷണങ്ങളോടെ 187 പേരാണ് ചികിത്സ തേടിയത്. ഇതില്‍ 84 പേരിലും രോഗം സ്ഥിരീകരിച്ചു. രോഗം വ്യാപകമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. എങ്കിലും ചികിത്സയ്‌ക്കെത്തുന്ന പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്.

എലിപ്പനി ഭീതിയിൽ കേരളം; അടുത്ത രണ്ടുദിവസം നിർണായകം

ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. കോഴിക്കോട് കളക്ട്രേറ്റില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ വൈകിട്ട് മൂന്നിന് ചേരുന്ന യോഗത്തില്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം പങ്കെടുക്കും.

രോഗം വ്യാപകമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതാ ബോധവതകരണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണമില്ലെങ്കില്‍ പോലും കര്‍ശനമായും പ്രതിരോധ മരുന്ന് കഴിക്കണമെന്നാണ് നിര്‍ദേശം. ജില്ലയിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കോര്‍പ്പറേഷന്‍ പരിധിയിലും മെഡിക്കല്‍ ക്യാംപുകളും സംഘടിപ്പിക്കുന്നുണ്ട്.

എലിപ്പനി: ചികിത്സാ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു

നിലവിലെ സാഹചര്യത്തില്‍ ഒന്നില്‍ക്കൂടുതല്‍ ഡോക്ടര്‍മാരുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഇവരുടെ സേവനസമയം വര്‍ദ്ധിപ്പിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപാ കാലത്തുണ്ടാക്കിയ ഐസോലേഷന്‍ വാര്‍ഡില്‍ എലിപ്പനി ബാധിതരെ ചികിത്സിക്കുന്നുണ്ട്. കേന്ദ്രത്തില്‍ നിന്നുള്ള 17 ഡോക്ടര്‍മാരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെത്തിയിട്ടുണ്ട്.
First published: September 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍