• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എലിപ്പനി പടരുന്നു : അതീവ ജാഗ്രതയിൽ സംസ്ഥാനം

news18india
Updated: September 3, 2018, 10:00 AM IST
എലിപ്പനി പടരുന്നു : അതീവ ജാഗ്രതയിൽ സംസ്ഥാനം
news18india
Updated: September 3, 2018, 10:00 AM IST
കോഴിക്കോട് : പ്രളയക്കെടുതിയില്‍ നിന്ന് കരകയറിത്തുടങ്ങുന്ന സംസ്ഥാനം പകര്‍ച്ചാവ്യാധികളുടെ പിടിയില്‍. പ്രളയശേഷം പകര്‍ച്ചാവ്യാധികള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രോഗം ബാധിച്ച് 43 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 10 പേര്‍ മരിച്ചു. ഇതിൽ  ഒരാളുടെത് മാത്രമാണ് എലിപ്പനിയെന്ന് സ്ഥിരീകരിച്ചത്.കോഴിക്കോട് മൂന്ന്, തൃശ്ശൂർ  ഒന്ന് എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ രണ്ട് പേർ വീതമാണ്  ഞായറാഴ്ച മാത്രം മരിച്ചത്.

കഴിഞ്ഞ  മൂന്ന് ദിവസത്തിനിടെയാണ് മരണസംഖ്യ ഇത്രയും ഉയർന്നത്. 31 പേരാണ് ഈ കാലയളവിൽ മരിച്ചത്. ഇത് കൂടാതെ സംസ്ഥാനത്താകെ 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 68 പേര്‍ക്ക് എലിപ്പനി ബാധിച്ചതായി സംശയിക്കുന്നുമുണ്ട്.

എലിപ്പനിയെ ഭയക്കേണ്ടതുണ്ടോ ?

കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അസുഖം വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന തരം എലിപ്പനിയാണ് സംസ്ഥാനത്ത് പടരുന്നതെന്നതിനാല്‍ മരണ നിരക്ക് കൂടിയേക്കുമെന്നും ആരോഗ്യവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
Loading...
ശക്തമായ പനി, തലവേദന അടക്കം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യ സഹായം തേടണമെന്ന മുന്നറിയിപ്പുണ്ട്. പ്രളയ ജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഉടന്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം.

എലിപ്പനി ബാധിതരെ കിടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിനും ചികില്‍സയ്ക്ക് ആവശ്യമായ പെന്‍സിലിനും എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍