• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എലിപ്പനി ഭീതിയിൽ കേരളം; അടുത്ത രണ്ടുദിവസം നിർണായകം


Updated: September 2, 2018, 10:58 AM IST
എലിപ്പനി ഭീതിയിൽ കേരളം; അടുത്ത രണ്ടുദിവസം നിർണായകം

Updated: September 2, 2018, 10:58 AM IST
തിരുവനന്തപുരം: എലിപ്പനി തടയുന്നതിൽ അടുത്ത രണ്ട് ദിവസം നിർണായകമെന്ന് ആരോഗ്യ വകുപ്പ്. കുടുതൽ മരണങ്ങൾക്ക് സാധ്യതയെന്നും ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പ്രളയബാധിത മേഖലകളിൽ പ്രതിരോധ മരുന്ന് കഴിക്കാത്തവർക്ക് അടുത്ത രണ്ടുദിവസങ്ങളിൽ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നത്. എലിപ്പനി കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുകൂടാതെ ചികിത്സാ പ്രോട്ടോകോളും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരിൽ എലിപ്പനി ബാധിച്ച് ഇന്ന് ഒരാൾ മരിച്ചു. ദുരിതാശ്വാസ ക്യാംപിൽ ഉണ്ടായിരുന്ന യുവാവാണ് മരിച്ചത്.

എലിപ്പനി: ചികിത്സാ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു

ആദ്യ ഘട്ടത്തിൽ വടക്കൻ ജില്ലകളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്. മധ്യകേരളത്തിൽ പ്രളയബാധിത മേഖലകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ സ്ഥിതിഗതികൾ ഗുരുതരമാകുമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന. പ്രതിരോധ മരുന്ന് നൽകിയിട്ടും കഴിക്കാതിരുന്നാൽ എലിപ്പനി വ്യാപകമാകുമെന്നാണ് ആശങ്ക. പ്രളയബാധിത മേഖലകളിൽ പ്രതിരോധമരുന്ന് വിതരണം ചെയ്തിരുന്നു. എന്നാൽ ചിലർ ഇത് കഴിച്ചില്ലെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച റിപ്പോർട്ട്.

കഴിഞ്ഞ ദിവസം മാത്രം നാൽപതു പുതിയ രോഗികളാണ് ചികിത്സ തേടിയെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് പോയവരും സന്നദ്ധ പ്രവര്‍ത്തകരും നിര്‍ബന്ധമായും പ്രതിരോധ ഗുളിക കഴിച്ചിരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.
First published: September 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍