എലിപ്പനി ഭീതി തുടരുന്നു; ഇന്ന് 3 മരണം :പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
news18india
Updated: September 3, 2018, 2:57 PM IST
news18india
Updated: September 3, 2018, 2:57 PM IST
കോഴിക്കോട് : സംസ്ഥാനത്ത് ഭീതി ഉയര്‍ത്തി എലിപ്പനി. സംസ്ഥാനത്ത് ഇന്ന് മൂന്ന് പേരാണ് പനി ബാധിച്ച് മരിച്ചത്. കോഴിക്കോട് ചികിത്സയിലിരുന്ന എരഞ്ഞിക്കല്‍ സ്വദേശി അനില്‍, വടകര സ്വദേശിനി നാരായണി, കല്ലായി സ്വദേശി രവി എന്നിവരാണ് മരിച്ചത്.
പ്രളയശേഷം എലിപ്പനി വ്യാപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നാളെക്കൂടി നിര്‍ണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പ്രളയകാലത്ത് എലിപ്പനിവാഹകരായ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ രോഗം പ്രകടമാകാനുള്ള സമയം നാളെ അവസാനിക്കുമെന്നതാണ് ഇത്തരമൊരു വിലയിരുത്തലിന് പിന്നില്‍.
അതേസമയം രോഗം സ്ഥിരീകരിച്ചവരുടെയും രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെയും എണ്ണത്തില്‍ കുറവു വന്നത് ആശ്വാസം പകരുന്നുണ്ട്. 30 ദിവസം കൊണ്ട് സ്ഥിതി പൂര്‍ണമായി നിയന്ത്രണവിധേയമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ആരോഗ്യമന്ത്രി കെ. കെ ശൈലജ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം കുട്ടനാട്ടില്‍ 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളില്‍ നിന്നുള്ള ആരോഗ്യസംഘമാണ് ആലപ്പുഴ ജില്ല മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്.പനി പടരുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണപരിപാടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ആറ് ആഴ്ചകളിലും പ്രതിരോധമരുന്നായി ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രത്യേക പ്രചാരണ പരിപാടികളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

Loading...
Loading...