പാലാരിവട്ടം പാലം അഴിമതി ; മുൻ എംഡി മുഹമ്മദ് ഹനീഷി ന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്ത്

2014 ജൂൺ 13ന് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറഷൻ എംഡി എന്ന നിലയിൽ മുഹമ്മദ് ഹനീഷ്, ടി.ഒ സൂരജിനെഴുതിയ കത്താണ് പുറത്തു വന്നത്.

news18-malayalam
Updated: October 6, 2019, 1:37 PM IST
പാലാരിവട്ടം പാലം അഴിമതി ; മുൻ എംഡി മുഹമ്മദ് ഹനീഷി ന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്ത്
പാലാരിവട്ടം പാലം
  • Share this:
കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസിൽ റോഡ്സ് ആന്റ് ബ്രിഡ്‍ജസ് കോര്‍പ്പറേഷൻ മുൻ എംഡി മുഹമ്മദ് ഹനീഷി ന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്ത്. പാലം നിർമ്മാണത്തിന് കരാർ എടുത്ത ആർഡിഎസ് കമ്പനിക്ക് മുൻകൂർ പണം നൽകാൻ ശുപാർശ ചെയ്തത് മുഹമ്മദ് ഹനീഷ് ആണെന്ന് കത്ത് വ്യക്തമാക്കുന്നു .മുഹമ്മദ് ഹനീഷിന്റെ കത്തിന്റെ പകർപ്പ് ന്യൂസ് 18 ന് ലഭിച്ചു.

also read:കൊല്ലത്ത് നാലു വയസുകാരി മരിച്ചു; അമ്മയുടെ മർദനമേറ്റിരുന്നുവെന്ന് കണ്ടെത്തല്‍

2014 ജൂൺ 13ന് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറഷൻ എംഡി എന്ന നിലയിൽ മുഹമ്മദ് ഹനീഷ്, ടി.ഒ സൂരജിനെഴുതിയ കത്താണ് പുറത്തു വന്നത്. കരാർ കമ്പനി 25 ശതമാനം മുൻകൂർ പണം ആവശ്യപ്പെട്ടതായി കത്തിൽ പറയുന്നു. ഇതനുസരിച്ച് കരാർ തുകയുടെ 20 ശതമാനം നൽകണം എന്നാണ് കത്തിലെ ശുപാർശ.

എംഡിയുടെ ശുപാർശയും മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ നിർദ്ദേശവും പരിഗണിച്ചാണ് എട്ടേകാൽ കോടി രൂപ മുൻകൂർ ആയി നൽകിയതെന്നാണ് സൂരജ് പറഞ്ഞിരിക്കുന്നത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുന്നതിനിടെയാണ് സൂരജ് ഇക്കാര്യം പറഞ്ഞത്.
സൂരജിന്റെ ആരോപണം ശരിവയ്ക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സൂരജിന്റെ വെളിപ്പെടുത്തലിനോട് മുഹമ്മദ് ഹനീഷ് മൗനം തുടരുന്ന ഘട്ടത്തിലാണ് കത്ത് പുറത്ത് വരുന്നത്.
First published: October 6, 2019, 1:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading