നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യൂത്ത്കോണ്‍ഗ്രസില്‍ കലാപം; ഷാഫി പറമ്പിലിനെതിരെ ഹൈക്കമാന്റിന് കത്ത്

  യൂത്ത്കോണ്‍ഗ്രസില്‍ കലാപം; ഷാഫി പറമ്പിലിനെതിരെ ഹൈക്കമാന്റിന് കത്ത്

  ഷാഫി പറമ്പില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നെന്നാരോപിച്ച് ഒരു വിഭാഗം രാഹുല്‍ഗാന്ധിക്ക് കത്തയച്ചു.

  shafi parambil

  shafi parambil

  • Share this:
  തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമായ ചേരിതിരിവ് പൊട്ടിത്തെറിയിലേക്ക്. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നെന്നാരോപിച്ച് ഒരു വിഭാഗം രാഹുല്‍ഗാന്ധിക്ക് കത്തയച്ചു. കേരളത്തിന്റെ ചുതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി റോയിമാണിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

  കെസി വേണുഗോപാലിനെ അനുകൂലിത്തുന്ന നേതാക്കളാണ് ഈ നീക്കത്തിന് പിന്നില്‍. അതേസമയം കെസി വേണുഗോപാലിനെതിരെ മറുപക്ഷവും രംഗത്തുണ്ട്. ഹൈക്കമാന്റിലെ സ്വാധീനം ഉപയോഗിച്ച് യൂത്ത്‌കോണ്‍ഗ്രസ്സില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നെന്നാണ് ആരോപണം. കെസി വേണുഗോപാല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും പരാതിയുണ്ട്.

  തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല,നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിററികളെ തെരഞ്ഞെടുത്തതാണ് വിവാദത്തിന് തുടക്കം. ഷാഫി പറമ്പിലിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാഅദ്ധ്യക്ഷന്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയെന്നാണ് ആരോപണം.സംസ്ഥാനകോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലല്ലാതെ പുനസംഘടന നടക്കുമ്പോള്‍ യൂത്ത്‌കോണ്‍ഗ്രസ്സില്‍ ഇഷ്ടക്കാര്‍ക്ക് മാത്രം നിയമനം നല്‍കുന്നുവെന്നാണ് പരാതി.

  Also Read-കോണ്‍ഗ്രസ് രണ്ടാംഘട്ട പുന:സംഘടനാ ചര്‍ച്ച ഇന്ന്; ഗ്രൂപ്പ് നേതാക്കളുമായി ഏറ്റുമുട്ടലൊഴിവാക്കാന്‍ നേതൃത്വം

  ഷാഫി പറമ്പിലിനെതിരെ കെസി വേണുഗോപാലിനൊപ്പം നില്‍ക്കുന്ന ഒരു വിഭാഗമാണ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചത്. പിന്നാലെ സംസ്ഥാനനേതൃത്വം ഇടപെട്ട് നടത്തിയ നിയമനങ്ങള്‍ ദേശീയ നേതൃത്വം മരവിപ്പിച്ചു.ഒരു നിയോജകമണ്‍ഡലം കമ്മിറ്റിയെ മരവിപ്പിക്കാനായി ദേശീയ നേതൃത്വം നേരിട്ടിടപ്പെട്ടത് അസാധാരണ നീക്കമാണ്.യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയില്‍ എഐ ഗ്രൂപ്പുകള്‍ക്ക് മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും,കെസി വേണുഗോപാലിനെ അനുകൂലിക്കുന്നവരും ശക്തരാണ്.

  എന്നാല്‍ ഹൈക്കമാന്റിലെ സ്വാധിന ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പിടിക്കാനാണ് കെസി വേണുഗോപാലിന്റെ ശ്രമമെന്ന് ഗ്രൂപ്പുകള്‍ ആരോപിക്കുന്നു.ഇന്നലെ ചേര്‍ന്ന തിരുവനന്തപുരം ജില്ലാകമ്മിറ്റിയില്‍ എ-ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് കെസി വേണുഗോപാലിന്റെ ഇടപെടലിനെതിരെ രംഗത്തെത്തി.സംസ്ഥാന കമ്മിറ്റിയെ അട്ടിമറിക്കാന്‍ ഹൈക്കമാന്റ് സ്വാധീനമുപയോഗിച്ച് കെസി വേണുഗോപാല്‍ ശ്രമിക്കുന്നെന്നാണ് ആരോപണം.

  ഇതിനെതിരെ വേണുഗോപാല്‍ അനുകൂലികളും രംഗത്തെത്തിയതോടെ ജില്ലാകമ്മിറ്റിയില്‍ വാശിയേറിയ ചര്‍ച്ച നടന്നു.കെസി വേണുഗോപാലിന്റെ പേര് പരാമര്‍ശിച്ച് പ്രമേയം അവതരിപ്പിക്കണമെന്ന് പോലും വാദമുയര്‍ന്നു.യൂത്ത് കോണ്‍ഗ്രസ്സില്‍ ചേരിതിരിവ് ശക്തമായതോടെ കെപിസിസി നേതൃത്വം വിഷയത്തില്‍ ഇടപെടുമെന്നാണ് സൂചന.
  Published by:Jayesh Krishnan
  First published:
  )}