നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോണ്‍ഗ്രസ് പുനഃസംഘടന മാനദണ്ഡങ്ങള്‍ക്കെതിരെ സോണിയാഗാന്ധിക്ക് കത്ത്; പരിചയ സമ്പന്നരെ അവഗണിക്കരുതെന്ന് നേതാക്കള്‍

  കോണ്‍ഗ്രസ് പുനഃസംഘടന മാനദണ്ഡങ്ങള്‍ക്കെതിരെ സോണിയാഗാന്ധിക്ക് കത്ത്; പരിചയ സമ്പന്നരെ അവഗണിക്കരുതെന്ന് നേതാക്കള്‍

  പരിചയ സമ്പന്നരേയും പുതുമുഖങ്ങളേയും ഉള്‍കൊളളുന്ന തരത്തില്‍ പുനഃസംഘടന നടത്തമെന്നാണ് ഇവരുടെ ആവശ്യം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: കോണ്‍ഗ്രസ് ഭാരവാഹികളെ നിശ്ചയിക്കാന്‍ തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം. അഞ്ചു വര്‍ഷം ജനറല്‍ സെക്രട്ടരിമാരായിരുന്നവരെ ഒഴിവാക്കുന്നതിനെതിരെ ഒരുവിഭാഗം നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു. പരിചയ സമ്പന്നരേയും പുതുമുഖങ്ങളേയും ഉള്‍കൊളളുന്ന തരത്തില്‍ പുനഃസംഘടന നടത്തമെന്നാണ് ഇവരുടെ ആവശ്യം. ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് കരുതുന്ന നേതാക്കള്‍ വ്യക്തിപരമായും കൂട്ടായും ഹൈക്കമാന്‍ഡിന് പരാതി അയക്കുന്നുണ്ട്.

  അഞ്ചു വര്‍ഷം ജനറല്‍സെക്രട്ടരിമാരായിരുന്നവരെ വീണ്ടും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കില്ല.ഇവരെ കെപിസിസി സെക്രട്ടറിയായോ എക്‌സിക്യൂട്ടീവ് അംഗമായോ പരിഗണിക്കും. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാര്‍ക്കും ജനറല്‍ സെക്രട്ടറി പദത്തിലെത്താനാവില്ല. കെപിസിസി പ്രസിഡന്റ്,വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന പദവി ജനറല്‍സെക്രട്ടറി സ്ഥാനമാണ്. ഇതാണ് ജനറല്‍സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് സമ്മര്‍ദം ശക്തമാകുന്നതിന്റെ കാരണം.

  Also Read-FIRST on News18 AMARINDAR Singh Resigns | പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചു

  ജെമ്പോ കമ്മിറ്റി വെട്ടികുറക്കുന്നതോടെ കഴിഞ്ഞ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന പലരും ഇക്കുറി ഭാരവാഹികള്‍ പോലുമാകാനിടയില്ല.ഭരണമില്ലാത്ത പാര്‍ട്ടിയുടെ ഭാഗവാഹിയെങ്കിലും ആകാനായില്ലെങ്കില്‍ തങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നാണ് ഇവരുടെ വാദം.

  കെപിസിസി നേതൃത്വത്തിന്റെ നിലവിലെ ധാരണപ്രകാരം പ്രസിഡന്റ് അടക്കം 51 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുക്കേണ്ടത്. പ്രസിഡന്റ്, വര്‍ക്കിങ്ങ് പ്രസിഡന്റ് നിയമനം ഹൈക്കമാന്റ് നടത്തിയതിനാല്‍ ഇനി 47 ഭാരവാഹികളെ കണ്ടെത്തണം. ഇതില്‍ 15 പേര്‍ മാത്രമായിരിക്കും ജനറല്‍ സെക്രട്ടറിമാര്‍. സ്ഥാനം നഷ്ടപ്പെടുന്നവര്‍ക്ക് പകരം ചുതലകള്‍ നല്‍കി സംഘടന പ്രവര്‍ത്തനത്തില്‍ സജീവമാക്കുമെന്നാണ് കെപിസിസി നേതൃത്വത്തിന്‍രെ അവകാശവാദമെങ്കിലും ഭാരവാഹികളായി തന്നെ തങ്ങളെ ഉള്‍പ്പെടുത്തണമെന്നാണ് രണ്ടാം നിര നേതാക്കളുടെ ഈ സമ്മര്‍ദ്ദം.അതൃപ്തിയുള്ളവര്‍ പാര്‍ട്ടി വിടുന്ന പ്രവണത  ശക്തമായിരിക്കെ, പ്രതിഷേധക്കാരെ എങ്ങനെ അനുനയിപ്പിക്കുമെന്നത് നേതൃത്വത്തിനും കടുത്ത വെല്ലുവിളിയാകും.

  Also Read-ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശോഭന ജോര്‍ജ് രാജിവെച്ചു

  കെ സുധാകരന്റെ ആശയമായിരുന്നു ജെമ്പോ കമ്മിറ്റി വെട്ടികുറക്കുകയെന്നത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടങ്ങിയ ഗ്രൂപ്പ് നേതാക്കള്‍ ഇതിന് സമ്മതം മൂളുകയും ചെയ്തു. എന്നാല്‍ മാനദണ്ഡങ്ങളില്‍ അതൃപ്തിയറിച്ചവര്‍ക്ക് മുന്നില്‍ ഗ്രൂപ്പ് നേതാക്കള്‍ കൈമലര്‍ത്തിയെന്നും ഇവര്‍ക്ക് പരാതിയുണ്ട്.
  Published by:Jayesh Krishnan
  First published:
  )}