• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ചു; MVD ഉദ്യോഗസ്ഥർ ഡ്രൈവറെ കൈയോടെ പിടിച്ചു; ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യും

ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ചു; MVD ഉദ്യോഗസ്ഥർ ഡ്രൈവറെ കൈയോടെ പിടിച്ചു; ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യും

ഈരാറ്റുപേട്ട - തൊടുപുഴ - വണ്ണപ്പുറം റൂട്ടിലോടുന്ന അച്ചൂസ് ബസ്സിലെ ഡ്രൈവറായ കോടിക്കുളം വെളിയത്ത് സലാമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. ഇയാളുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഒ (RTO) നിര്‍ദേശം നല്‍കി.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  തൊടുപുഴ: ഫോണില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ (Private Bus Driver) വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് (MVD)ഉദ്യോഗസ്ഥന്‍ കൈയോടെ പിടികൂടി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറെ മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തെളിവുസഹിതമാണ് പിടികൂടിയത്. ‌ ഈരാറ്റുപേട്ട - തൊടുപുഴ - വണ്ണപ്പുറം റൂട്ടിലോടുന്ന അച്ചൂസ് ബസ്സിലെ ഡ്രൈവറായ കോടിക്കുളം വെളിയത്ത് സലാമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. ഇയാളുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഒ (RTO) നിര്‍ദേശം നല്‍കി.

  മങ്ങാട്ടുകവല മുതല്‍ വണ്ണപ്പുറം വരെ പതിവായി മൊബൈലില്‍ സംസാരിച്ചാണ് ഇയാൾ ബസ് ഓടിക്കുന്നതെന്ന് കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി എ നസീറിന് പരാതി ലഭിച്ചിരുന്നു. ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ബസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ ഒരു അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഫ്തിയില്‍ ബസില്‍ കയറി. തുടര്‍ന്ന് മൊബൈലില്‍ സംസാരിച്ച് ബസോടിക്കുന്ന ദൃശ്യം പകര്‍ത്തി ഡ്രൈവറെ കൈയോടെ പിടികൂടുകയായിരുന്നു. പതിവായി ഇയാള്‍ മൊബൈലില്‍ സംസാരിച്ചു ബസോടിക്കാറുണ്ടെന്ന് യാത്രക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

  നെയ്യാറ്റിൻകര പൂവാർ ഇരട്ടക്കൊലപാതകം: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

  തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാറിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. 2012ൽ ക്രിസ്തുദാസ്, ആന്‍റണി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി സെൽവരാജ്, രണ്ടാംപ്രതി ജോൺ ഹസൻ എന്ന വിനോദ്, മൂന്നാംപ്രതി ആരോഗ്യ ദാസ് എന്ന വേണു, നാലാംപ്രതി അലോഷ്യസ്, ആറാംപ്രതി ജൂസാ ബി ദാസ്, ഏഴാം പ്രതി ബർണാഡ് ജേക്കബ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. നെയ്യാറ്റിൻകര ജില്ല അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജി എസ് സുഭാഷാണ് വിധി പ്രസ്താവിച്ചത്.

  2012 ഒക്ടോബർ 27 നായിരുന്നു പുതിയവിള സ്വദേശികളായ ക്രിസ്തുദാസും ആന്റണിയും കൊല്ലപ്പെട്ടത്. 2012 സെപ്റ്റംബറിൽ ഗോതമ്പുവിള സ്വദേശിയായ സന്ധ്യ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സന്ധ്യയുടെ രണാനന്തര ചടങ്ങുകൾ നടന്ന ദിവസം കേസിലെ എട്ടാം പ്രതി മേരി സന്ധ്യയുടെ വീട്ടിലും കുഴിമാടത്തിലും മന്ത്രവാദം ഉൾപ്പെടെയുള്ള ആഭിചാരക്രിയകൾ നടത്തിയിരുന്നു. ഇതിൽ വിശ്വാസികൾ ഇടപെടുകയും ഇത് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പത്തംഗ സംഘം ചേർന്ന് ക്രിസ്തുദാസിനെയും ആൻറണിയെയും ആക്രമിച്ചത്. സംഭവത്തിൽ ഇവർക്കു പുറമേ ആറുപേർക്ക് കൂടെ മർദ്ദനത്തിൽ പരിക്കേറ്റിരുന്നു.

  സംഭവത്തിൽ 10 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അഞ്ചാംപ്രതി ഫ്രാൻസിസും എട്ടാം പ്രതി മേരിയും നേരത്തെ മരിച്ചു. ഒമ്പതാം പ്രതി വെർജിൻ മേരി, പത്താം പ്രതി മേരി കുഞ്ഞ് എന്നിവരെ കോടതി വെറുതെവിട്ടിരുന്നു. ക്രിസ്തു ദാസിനെയും, ആൻറണിയെയും കൊലപ്പെടുത്തിയതിന് പ്രത്യേകം പ്രത്യേകം ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 60,000 രൂപയും പ്രതികൾ നൽകണമെന്നാണ് വിധി.
  Published by:Rajesh V
  First published: