• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accidents | ഹെൽമെറ്റ് ഇല്ലാത്ത യാത്രയ്ക്കും ലൈസൻസ് മരവിപ്പിച്ചേക്കും; വാഹനപരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്

Accidents | ഹെൽമെറ്റ് ഇല്ലാത്ത യാത്രയ്ക്കും ലൈസൻസ് മരവിപ്പിച്ചേക്കും; വാഹനപരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്

'ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ സഞ്ചരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, പരിശോധിക്കാനൊരുങ്ങുമ്ബോള്‍ വാഹനം നിർത്താതെപോവുക' തുടങ്ങിയവയ്ക്കെതിരെ കടുത്ത നടപടി വരുന്നു

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങൾക്ക് പോലും കനത്ത ശിക്ഷ നൽകാനാണ് തീരുമാനം. ഹെൽമെറ്റ് ഇല്ലാത്ത യാത്ര ഉൾപ്പടെ കുറ്റങ്ങൾ ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളും. ഇതുസംബന്ധിച്ച നിർദേശം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്‍റ് ജോയിന്‍റ് ആർടിഒയ്ക്ക് നൽകിയിട്ടുണ്ട്.

    ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ സഞ്ചരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, പരിശോധിക്കാനൊരുങ്ങുമ്ബോള്‍ വാഹനം നിർത്താതെപോവുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മദ്യപിച്ചുള്ള ഡ്രൈവിങ് തുടങ്ങിയവയ്‌ക്ക് ആദ്യം പിഴ ഈടാക്കുകയും തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കുകയും ചെയ്യാനാണ് തീരുമാനം.

    വരുംദിവസങ്ങളിൽ ഇതിന്റെ ഭാഗമായി പരിശോധനകളും നടപടികളും ശക്തമാക്കും. ഇപ്പോള്‍ ഈ നിയമലംഘനങ്ങള്‍ക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പിഴയടയ്ക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവം ചിലര്‍ക്കുണ്ടെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച ക്യാമറകൾ പരിശോധിച്ചും നടപടികൾ കർശനമാക്കും.

    'സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര അംഗീകാരം പ്രധാനം; അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകും:'മുഖ്യമന്ത്രി

    തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര അംഗീകാരം പ്രധാനം മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽനിന്ന് അനുകൂല നിലപാട് വന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും പിണറായി പറഞ്ഞു. വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിൽ നവകേരളം ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര് എതിർത്താലും പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി, സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

    'വികസന പദ്ധതികളിൽ ചില കാര്യങ്ങൾ നമ്മുടെ സംസ്ഥാനത്ത് നമുക്ക് തന്നെ നടത്താൻ കഴിയും. അത്തരം പ്രശ്നങ്ങളിൽ പ്രതിപക്ഷവും ബിജെപിയും എതിർപ്പ് ഉയർത്തിയാലും നമുക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും. സിൽവർലൈൻ പോലെയുള്ള വികസന പദ്ധതികളാകുമ്പോ അതിന് കേന്ദ്രാനുമതി വളരെ പ്രധാനാ.. കേന്ദ്രാനുമതി ഇല്ലാതെ നടത്താൻ പറ്റില്ല. അതിനെതിരായ പ്രതിഷേധങ്ങളിൽ ബിജെപി കൂടി ചേർന്നതോടെ, നേരത്തെ അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ ഒന്ന് ശങ്കിച്ച് നിൽക്കുന്നു. അനുകൂല നിലപാട് വന്നാൽ മാത്രമെ നമുക്ക് അതുമായി മുന്നോട്ടുപോകാൻ കഴിയുകയുള്ളു'- സിൽവർലൈനിനെ കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകളായിരുന്നു ഇത്.

    ഇപ്പോൾ നടക്കുന്ന പ്രതിപക്ഷ സമരങ്ങൾ വികസനം അട്ടിമറിക്കാനാണെന്നും, അതിനെ രാഷ്ട്രീയമായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനപ്രവർത്തനങ്ങൾക്ക് തടയിടുന്നവർ സിപിഎമ്മിലുമുണ്ടെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. ഒരു പദ്ധതിയ്ക്കായി ഏറ്റെടുത്ത സ്ഥലത്തിൽനിന്ന് മൂന്ന് സെന്‍റ് സ്ഥലം ആവശ്യപ്പെട്ട കൌൺസിലറുടെ നടപടിയെ പരാമർശിച്ചായിരുന്നു മുഖ്യമന്ത്രി ഇത് പറഞ്ഞത്.
    Published by:Anuraj GR
    First published: