വടക്കാഞ്ചേരി ലൈഫ് മിഷന് കേസില്‍ (Life Mission) അന്വേഷണം തുടരാൻ സിബിഐ (CBI). കേസിൽ ഉൾപ്പെട്ടവരെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിന് നോട്ടീസ് അയച്ചു. തിരുവനന്തപുരം മുട്ടത്തറ ഓഫീസിൽ ഇന്ന് ഹാജരാകാനാണ് നിർദ്ദേശം.
കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരെയും ചോദ്യം ചെയ്യും. കേസിൽ പ്രതിയായ സന്തോഷ് ഈപ്പനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. യൂണിടാക് ഉടമയാണ് സന്തോഷ് ഈപ്പൻ. നിർമ്മാണ കരാർ നേടാൻ കോഴ കൊടുത്തു എന്ന് സന്തോഷ് ഈപ്പന്റെ മൊഴി ഉണ്ടായിരുന്നു. സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തുവെങ്കിലും അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഉന്നതന്റെ അറസ്റ്റോടെ സര്‍ക്കാര്‍ നിലപാട് വ്യക്തമായി; സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ (Actress Attack Case) പകര്‍ത്തിയെന്ന കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan). കേസില്‍ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ടു പോകണമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വിസ്മയയ്ക്കും ഉത്രയ്ക്കും നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. എത്ര ഉന്നതനായാലും കേസിനു മുന്നില്‍ വിലപ്പോവില്ല എന്നത് അറസ്റ്റോടെ വ്യക്തമായി. ഒരു കൈവിറയലും പൊലീസിനുണ്ടായില്ല. പൊലീസിന്റെ കൈകള്‍ക്കു തടസ്സമില്ല. ഉന്നതന്റെ അറസ്റ്റോടെ സര്‍ക്കാര്‍ നിലപാടും വ്യക്തമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേസിന്റെ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യുഡിഎഫ് ആയിരുന്നുവെങ്കില്‍ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ?. കൈപ്പിടിയിലിരുന്നത് നഷ്ടപ്പെടുമെന്നു കണ്ടാണ് യുഡിഎഫ് പ്രചാരണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ യുഡിഎഫിന്റെ നില ഇനിയും തെറ്റിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അതിജീവിതയുടെ പരാതി ഇപ്പോൾ ഉയർന്നു വന്നതിൽ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. പരാതിയുണ്ടായ അന്നു മുതൽ ഇന്നുവരെ അതിജീവിതയ്ക്ക് ഒപ്പം നിന്ന സർക്കാരാണിത്. കേസിൽ പഴുതടച്ച അന്വേഷണം സർക്കാർ നടത്തി. പ്രത്യേക പ്രോസിക്യൂട്ടർ, പ്രത്യേക വിചാരണ കോടതി , എന്നിവയെല്ലാം അതിജീവിതയുടെ ആവശ്യവും സർക്കാരിൻറെ ഇടപെടലുമാണ്.ഈ കേസിൽ സർക്കാരും പാർട്ടിയും അതിജീവിതയ്ക്ക് ഒപ്പമാണ്. എല്ലാവിധ സംരക്ഷണവും അവർക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചലച്ചിത്രോത്സവത്തിൽ അതിജീവിതയെ ചീഫ് ഗസ്റ്റ് ആക്കിയ സർക്കാരാണിത്. പരസ്യമായി ഒരു പരിപാടിയിൽ പങ്കെടുപ്പിച്ചതിലൂടെ നല്ല സന്ദേശമാണ് സർക്കാർ നൽകിയത്. എന്തുകൊണ്ടാണ് അവർ ഇപ്പോൾ കോടതിയിൽ പരാതി നൽകിയത് എന്നത് വ്യക്തമല്ല.അതിജീവിതയുടെ പരാതി കോടതിയിൽ എത്തിയതുകൊണ്ട് ഇനി കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ. അവർക്ക് എന്തെങ്കിലും കാര്യങ്ങൾ ബോധിപ്പിക്കാനോ കോടതിക്കു കൈമാറാൻ തെളിവുകളോ ഉണ്ടെങ്കിൽ അവർ സമർപ്പിക്കട്ടെ എന്നും ഇനിയുള്ള കാര്യങ്ങൾ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.