News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 5, 2020, 1:06 PM IST
യു.വി ജോസ്
കൊച്ചി:
ലൈഫ് മിഷന് ക്രമക്കേടിൽ മിഷൻ സിഇഒ യു.വി ജോസ് സി.ബി.ഐക്ക് മുന്നിൽ ഹാജരായി. മിഷൻ സി.ഇ.ഒ യു.വി ജോസും ജോസും രണ്ട് ഉദ്യോഗസ്ഥരുമാണ് മൊഴി നൽകാൻ കൊച്ചിയിലെ സിബിഐ ഓഫിസിലെത്തിയത്. വടക്കാഞ്ചേരി
നഗരസഭ സെക്രട്ടറിയും സി.ബി.ഐ ഓഫീസിൽ എത്തിയിട്ടുണ്ട്. അതേസമയം വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ധാരണാപത്രം ഉൾപ്പെടെ സി.ബി.ഐ ആവശ്യപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കിയിട്ടില്ലെന്നാണ് സൂചന.
രാവിലെ പതിനൊന്ന് മണിയോടെയാണ് കടവന്ത്രയിലെ
സി.ബി.ഐ ഓഫീസിൽ യു.വി ജോസ് എത്തിയത്. എഫ്.സി.ആർ.എ നിയമലംഘനം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് കേസിൽ സി.ബി.ഐ ചുമത്തിയിട്ടുള്ളത്.
വടക്കാഞ്ചേരിയിലെ ഇടപാടുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകൾ ഹാജരാക്കണമെന്നും ലൈഫ് മിഷൻ സി.ഇ.ഒ എന്ന നിലയ്ക്കും വ്യക്തിപരമായും നൽകിയ രണ്ട് നോട്ടീസിലൂടെ സിബിഐ ആവശ്യപ്പെട്ടിരുന്നു. ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യു. വി ജോസായിരുന്നു.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെൽത്ത് സെന്ററും സംബന്ധിച്ച മുഴുവൻ വിവരങ്ങൾ, ലൈഫ് മിഷൻ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ അടക്കം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകൾ, ലൈഫ് മിഷൻ ജില്ലാ കോര്‍ഡിനേറ്ററും ലൈഫ് മിഷൻ പദ്ധതിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ, യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകൾ എന്നീ രോഖകളാണ് ഹാജരാക്കാൻ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നത്.
സി.ബി.ഐ
അന്വേഷണത്തിന് എതിരായ ഹർജി വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് യു.വി ജോസ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരായത്.
Published by:
Aneesh Anirudhan
First published:
October 5, 2020, 1:06 PM IST