ഇനി മഴക്കെടുതിയെ ഭയക്കേണ്ട; കൊച്ചി പി ആന്‍ഡ് ടി കോളനിയിലെ 86 കുടുംബങ്ങള്‍ക്കും വീടൊരുങ്ങും

സുരക്ഷിതമല്ലാത്ത വീടുകളില്‍ കുടിക്കാന്‍ ശുദ്ധജലം പോലും ലഭിക്കാതെ ജലജന്യരോഗങ്ങളോട് മല്ലിടുന്ന കോളനിവാസികളുടെ ദുരവസ്ഥ ന്യൂസ് 18 ആണ് പുറത്തുകൊണ്ടുവന്നത്

News18 Malayalam | news18-malayalam
Updated: June 14, 2020, 7:57 PM IST
ഇനി മഴക്കെടുതിയെ ഭയക്കേണ്ട; കൊച്ചി പി ആന്‍ഡ് ടി കോളനിയിലെ 86 കുടുംബങ്ങള്‍ക്കും വീടൊരുങ്ങും
P and T Colony
  • Share this:
കൊച്ചി: പി ആൻഡ് ടി കോളനിയിൽ താമസിക്കുന്ന 86 കുടുംബങ്ങൾക്കും വീട് നൽകും. ജിസിഡിഎ മുണ്ടന്‍ വേലിയില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. മൂന്നു വര്‍ഷം മുന്‍പ് ആരംഭിച്ച ഭവനപദ്ധതി ശിലാസ്ഥാപനം മാത്രമായി ഒതുങ്ങിയിരുന്നു. എന്നാൽ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത് കോളനിനിവാസികൾ പ്രതീക്ഷയോടെയാണ് കാണുന്നത്.

സുരക്ഷിതമല്ലാത്ത വീടുകളില്‍ കുടിക്കാന്‍ ശുദ്ധജലം പോലും ലഭിക്കാതെ ജലജന്യരോഗങ്ങളോട് മല്ലിടുന്ന കോളനിവാസികളുടെ ദുരവസ്ഥ ന്യൂസ് 18 ആണ് പുറത്തുകൊണ്ടുവന്നത്. ഭരണാനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും കോളനി നിവാസിയായ ധനലക്ഷ്മി പറയുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് പദ്ധതി നീണ്ടു പോയതെന്നും ടെക്‌നിക്കല്‍ അനുമതി കൂടി ലഭ്യമായാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.

TRENDING:Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ് [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]
17 കോടി 40 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. മൂന്നു നിലകളിലായി രണ്ടു മുറികള്‍ വീതമുള്ള ഫ്‌ളാറ്റുകളാണ് നിര്‍മിക്കുക. എഫ് ആര്‍ ബി എല്‍ കമ്പനിയെ പദ്ധതിയില്‍ നിന്നു പൂര്‍ണമായും  ഒഴിവാക്കി. തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പുതുതായി നിര്‍മാണ ചുമതല നല്‍കുക.
First published: June 14, 2020, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading