ലൈഫ്മിഷന്‍ പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്; വിവാദമാക്കാന്‍ പ്രതിപക്ഷം

കണ്‍സള്‍ട്ടന്‍സി ഏജന്‍സിക്ക് കമ്മീഷന്‍ 14 കോടി

News18 Malayalam | news18-malayalam
Updated: October 12, 2019, 11:51 AM IST
ലൈഫ്മിഷന്‍ പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്; വിവാദമാക്കാന്‍ പ്രതിപക്ഷം
കണ്‍സള്‍ട്ടന്‍സി ഏജന്‍സിക്ക് കമ്മീഷന്‍ 14 കോടി
  • Share this:
#ടി.ജി. സജിത്ത്ലൈഫ്മിഷന്‍ പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകാനുള്ള തീരുമാനം വിവാദമാക്കാൻ പ്രതിപക്ഷം.  കണ്‍സള്‍ട്ടന്‍സി ഏജന്‍സിക്ക് കമ്മീഷനായി 14 കോടി നൽകിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധത്തിന് ഒരുങ്ങുന്നത്.


സംസ്ഥാനസര്‍ക്കാരിന്റെ ഭവനനിര്‍മ്മാണപദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിന്റെ നടത്തിപ്പിനാണ് പ്രോജക്ട് മാനേജിങ്ങ് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചത്. ചെന്നൈ ആസ്ഥാനമായ സി.ആര്‍.നാരായണറാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മൊത്തം പദ്ധതിയുടെ 1.95 ശതമാനം അതായത് 13.65 കോടിയാണ് പ്രതിഫലം.


14 ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ചാണ് ലൈഫ്മിഷന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നത്. 56 സ്ഥലങ്ങലില്‍ നിര്‍മ്മിക്കുന്ന ഭവന സമുച്ചയങ്ങള്‍ക്ക് ചിലവ് 700 കോടിയാണ്.


ലൈഫ്മിഷന്‍ മൂന്നാം ഘട്ടം ഇങ്ങനെ.
കണ്‍സള്‍ട്ടന്‍സി ഏജന്‍സികളെ നിയമിക്കാന്‍ വിവിധ കമ്പനികളില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.ടെക്‌നിക്കല്‍ ബിഡില്‍ യോഗ്യത നേടിയത് മൂന്ന് കമ്പനികളാണ്.


1.C.R.Narayana Rao(p) Ltd,Chennai

2.CBRE South Asia (P) Ltd,Gurgaon

3.Infrastructure Development Corporation,Karnataka


കുറഞ്ഞ ഫീസായ (മൊത്തം പദ്ധതിയുടെ 1.95 ശതമാനം) ബിഡ് സമര്‍പ്പിച്ച ചെന്നെ കമ്പനിക്ക് കരാര്‍ നല്‍കി.ലൈഫ് മിഷന്‍ നടത്തിയ ഈ നീക്കങ്ങള്‍ക്ക് അംഗീകാരം നല്‍കി തദ്ദേശവകുപ്പ് ഉത്തരവിറക്കി.ജില്ലാ കളക്ടര്‍മാര്‍ മുഖേനയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുഖേനയുമാണ് ഭവനസമുച്ചയങ്ങള്‍ക്കുള്ള സ്ഥലം കണ്ടെത്തിയത്.കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നടത്തിവരുന്ന വിവിധ ഭവനനിര്‍മ്മാണ പദ്ധതികള്‍ ഏകോപിപ്പിച്ചാണ് ലൈഫ്മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്.സര്‍്കകാര്‍ പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സിക്ക് നല്‍കിയത് വിവാദമായികഴിഞ്ഞു.


തീവെട്ടികൊള്ളക്ക് നീക്കമെന്ന് പ്രതിപക്ഷം


സ്വകാര്യ കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍ തീവെട്ടികൊള്ളക്കാണ് സര്‍ക്കാര്‍ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.

സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്ക് കീഴില്‍ വിദഗ്ധരുടെ സേവനം ലഭ്യമായിരിക്കെ എന്തിന് സ്വകാര്യ ഏജന്‍സിയുടെ സഹായമെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.വിഷയം തെരഞ്ഞെടുപ്പ് വേദികളടക്കം ചര്‍്ച്ചയാക്കാനാണ് പ്രതിപക്ഷ നീക്കം.

First published: October 12, 2019, 11:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading