കോഴിക്കോട്: അഴിമതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മൂക്കറ്റം മുങ്ങി നില്ക്കുമ്പോള് അന്വേഷണങ്ങള്‍ നടക്കാതിരിക്കാന്‍ സ്പീക്കര്‍ നിയമഭയെത്തന്നെ കരുവാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇല്ലാത്ത അധികാരമാണ് സ്പീക്കര്‍ ഉപയോഗിക്കുന്നത്. ലൈഫ് മിഷന് ഫയലുകള്‍ ഇഡി ആവശ്യപ്പെട്ടത് പദ്ധതിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതാണെന്നും ഇത് സഭയുടെ അധികാരത്തിന് മേലുള്ള കൈകടത്തലാണെന്നും കാട്ടി നിയമസഭയുടെ
പ്രിവിലേജ് ആന്റ് എത്തിക്സ് സമിതി ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നോട്ടീസ് നല്കിയ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് ചെന്നിത്തല പറഞ്ഞു.
വടക്കാഞ്ചേരി 20 കോടിയുടെ ലൈഫ് മിഷന് പദ്ധതിയില്‍ 4.35 കോടി രൂപ കമ്മീഷനുണ്ടെന്ന് സമ്മതിച്ചത് പ്രതികള്‍ തന്നെയാണന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ലൈഫില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് സമാന്തരമായി സംസ്ഥാന വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.
ക്രമക്കേട് നടന്നെന്നാണ് വിജിലന്‍സും പറയുന്നത്. ഇഡി ഫയല്‍ ചോദിക്കുന്നത്കൊണ്ട് മാത്രം പദ്ധതി മുടങ്ങുമെന്ന സര്‍ക്കാര്‍ വാദം ബാലിശമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കുറ്റമറ്റതാണെന്ന നിലപാടാണ് തങ്ങളുടേതെന്ന് ചെന്നിത്തല പറഞ്ഞു.
ഇ ഡി ഫയല്‍ ആവശ്യപ്പെട്ടത് പ്രകാരം ജയിംസ് മാത്യു എം എല്‍എയുടെ പരാതി കിട്ടിയത് ഈ മാസം മൂന്നിനാണ്. നാലിന് തന്നെ പ്രിവിലേജ് കമ്മിറ്റിയ്ക്ക് സ്പീക്കര്‍ റഫയര് ചെയ്തു. മാത്രമല്ല 11ന് ചേരേണ്ടിയിരുന്ന സമിതി പ്രീപോണ്‍ഡ് ചെയ്ത അഞ്ചിന് വിളിച്ചുകൂട്ടിയാണ് ഇ ഡിയ്ക്കെതിരെ നോട്ടീസയക്കാന്‍ തീരുമാനിച്ചത്.
You may also like: ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാംപ്രതി മരിച്ചു; മരണം പരോളിലിറങ്ങി ചികിത്സയില്‍ കഴിയവേ ഈ ഗൂഢാലോചനയില്‍ സ്പീക്കര്‍ പങ്കാളിയായതോടെ സഭയോടുള്ള അവഹേളനവും കരുവാക്കലുമാണെന്ന് ചെന്നിത്തല ആരോപിച്ചു. നിഷ്പക്ഷത പാലിക്കേണ്ട സഭയയെയും സമിതിയെയും നിക്ഷിപ്ത താല്പര്യങ്ങള്ക്ക് വിനിയോഗിക്കുന്നത് സഭയോടുള്ള അവഹേളനും അവകാശലംഘനവുമാണെന്ന് അദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ചെന്നിത്തല വീണ്ടും ആവര്‍ത്തിച്ചു.ബിനീഷിന്റെ വീട്ടില്‍ ഇ ഡി യു ടെ പരിശോധന നിയമപരമായാണ്. അതിന് എതിര്‍ക്കേണ്ട കാര്യമില്ല. വികസനത്തിന്റെ പേരില്‍ അഴിമതി നടത്തുകയാണ്.
ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ നീക്കം. വാളയാര്‍ കുട്ടികള്‍ മരിച്ചപ്പോള്‍ മൗനത്തിലായ ബാലാവകാശ കമ്മീഷനൊക്കെ ബിനീഷിന്റെ കുടുംബകാര്യത്തില്‍ എത്രപെട്ടെന്നാണ് ഇടപെട്ടത്. ബിനീഷിനൊപ്പമാണോ മുഖ്യമന്ത്രി നിലകൊള്ളുന്നതെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.