ജീവൻരക്ഷാ മരുന്നുകൾ തദ്ദേശ സ്ഥാപനങ്ങൾ വഴി; തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ അനുവദിച്ചു: മുഖ്യമന്ത്രി

വരുമാനമാര്‍ഗം നിലച്ച ഡയാലിസിസ് രോഗികള്‍, അവയവ മാറ്റം നടത്തിയവര്‍, അര്‍ബുദ രോഗികള്‍ എന്നിവര്‍ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും - മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: April 24, 2020, 7:20 PM IST
ജീവൻരക്ഷാ മരുന്നുകൾ തദ്ദേശ സ്ഥാപനങ്ങൾ വഴി; തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ അനുവദിച്ചു: മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: കോവിഡ് ഇതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരുമാനമാര്‍ഗം നിലച്ച ഡയാലിസിസ് രോഗികള്‍, അവയവ മാറ്റം നടത്തിയവര്‍, അര്‍ബുദ രോഗികള്‍ എന്നിവര്‍ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും. ഇന്‍സുലിന്‍ അടക്കമുള്ള അവശ്യ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനനില്‍നിന്ന് ലഭിക്കാന്‍ താമസം വരുന്ന സാഹചര്യത്തില്‍ കാരുണ്യയില്‍നിന്നും നീതി മെഡിക്കല്‍ സ്റ്റോറില്‍നിന്നും വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കന്യാകുമാരി ജില്ലാ ആശുപത്രിയെ തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണത്തോടെ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കിയിട്ടുണ്ട്. കന്യാകുമാരി ജില്ലയില്‍നിന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നവരുടെ സൗകര്യാര്‍ഥമാണിത്. 560 പേരാണ് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍നിന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നത്. അവര്‍ക്കെല്ലാം പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

BEST PERFORMING STORIES:Sprinklr Row| സ്പ്രിങ്ക്ളറിനെ മാത്രം എങ്ങനെ തെരഞ്ഞെടുത്തു? ഹൈക്കോടതിയിൽ നടന്നത് മണിക്കൂറുകൾ നീണ്ട വാദം [NEWS]മഹാമാരി ജീവനെടുത്ത കുരുന്നിന് വിട; മാനദണ്ഡം പാലിച്ച് ശരീരം ഖബറടക്കി [PHOTOS]'ചെന്നിത്തല പുസ്തകം വായിക്കുമോ? ചോദിക്കുന്നത് മറ്റാരുമല്ല, പുസ്തകം കൈകൊണ്ട് തൊടാത്ത പരിഷകൾ'; ജോയ് മാത്യു [NEWS]

നഗരങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ അനുവദിച്ച 41 കോടി രൂപ 82 നഗരസഭകൾക്ക് പ്രയോജനപ്പെടുത്താനാകും. മാലിന്യ സംസ്കരണം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത, ജല സംരക്ഷണം, വനവത്‌കരണം തുടങ്ങിയ കാര്യങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ ഈ തുക നഗരസഭകൾക്ക് ഉപയോഗിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിന് 15 കോടി രൂപകൂടി അനുവദിച്ചു. ഇതുവരെ ആകെ അനുവദിച്ചത് 27.5 കോടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള തയ്യൽ തൊഴിലാളി ക്ഷേമബോർഡിന് പ്രത്യേക സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിന് 9.70 കോടി അനുവദിച്ചിട്ടുണ്ട്. നേരത്തെ 53.60 കോടി അനുവദിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.First published: April 24, 2020, 7:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading