'മടിച്ചു നിന്നില്ല; കുടുംബം പോറ്റാന്‍ ഷീജ കള്ളുചെത്താനിറങ്ങി

ഭര്‍ത്താവ് ജയകുമാറിന് വാഹനപകടത്തില്‍ പരിക്കേറ്റതോടെയാണ് ഷീജയ്ക്ക് കള്ളുചെത്ത് ഏറ്റെടുക്കേണ്ടിവന്നത്

news18
Updated: July 31, 2019, 2:56 PM IST
'മടിച്ചു നിന്നില്ല; കുടുംബം പോറ്റാന്‍ ഷീജ കള്ളുചെത്താനിറങ്ങി
sheeja
  • News18
  • Last Updated: July 31, 2019, 2:56 PM IST
  • Share this:
#ലിജിന്‍ കടുക്കാരം

സാധാരണ രീതിയില്‍ സ്ത്രീകള്‍ കടന്നുചെല്ലാത്ത മേഖലയാണ് കള്ളുചെത്ത്. എന്നാല്‍ കണ്ണൂര്‍ കൂത്തുപറമ്പ് പന്നിയോട്ടെ ഷീജയ്ക്കിത് ഒരു കുടുംബത്തിന്റെ ഉപജീവനമാര്‍ഗം കൂടിയാണ്. ഭര്‍ത്താവും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തെ മുന്നോട്ട് നയിക്കാന്‍ വേണ്ടിയാണ് മുപ്പത്തിരണ്ടുകാരിയായ ഷീജ ഉയരങ്ങളിലേക്ക് കയറുന്നത്.

ഭര്‍ത്താവിന്റെ അപകടം

ചെത്തുതൊഴിലാളിയായ ഭര്‍ത്താവ് ജയകുമാറിന് വാഹനപകടത്തില്‍ പരിക്കേറ്റതോടെയാണ് ഷീജയ്ക്ക് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കള്ളുചെത്ത് ഏറ്റെടുക്കേണ്ടിവന്നത്. എട്ടുമാസം മുന്നേ കണ്ണവത്ത് വെച്ചുണ്ടായ ബൈക്കപകടത്തില്‍ ജയകുമാറിന്റെ കൈക്ക് ക്ഷതമേല്‍ക്കുകയായിരുന്നു. പിന്നീട് ചെത്തുതൊഴില്‍ ചെയ്യാന്‍ കഴിയാതെ വന്നതോടെ കുടുംബം പ്രതിസന്ധിയിലായി.

'സ്‌കൂള്‍ തുറക്കുന്ന സമയമായതോടെ ഇങ്ങനെപോയാല്‍ ശരിയാവില്ലെന്ന് മനസിലായതോടെയാണ് ഞാന്‍ കള്ളുചെത്താന്‍ തുടങ്ങുന്നത്. ഭര്‍ത്താവ് തന്നെയാണ് പണി പഠിപ്പിച്ചത്' ഷീജ ന്യൂസ്18 മലയാളത്തോട് പറത്തു. ഭര്‍ത്താവിന്റെ സഹായത്തോടെയും പൂര്‍ണ്ണപിന്തുണയോടെയും പണി പഠിച്ച ഷീജ കഴിഞ്ഞ മൂന്നുമാസമായി ചെത്തു തുടങ്ങിയിട്ട്.പണി എളുപ്പമായിരുന്നോ

ആദ്യ രണ്ടുദിവസം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത്തരത്തിലുള്ള പ്രയാസങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ഷീജ പറയുന്നത്. ആളുകള്‍ എന്തുകരുതുമെന്ന ചിന്തയും ഉണ്ടായിരുന്നെങ്കിലും എല്ലാവരും അറിഞ്ഞുകഴിഞ്ഞപ്പോള്‍ നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അവര്‍ പറയുന്നു.

രാവിലെ ആറുമണിക്കാണ് ഷീജ ചെത്തു തുടങ്ങുന്നത്. ചെത്തു കഴിഞ്ഞ് വന്നാല്‍ തൊഴിലുറപ്പ് പണിക്കും പോകും. പണി കഴിഞ്ഞെത്തിയാല്‍ വൈകീട്ടും ചെത്താന്‍ കയറണം. ജയകുമാറാണ് കണ്ണവം ഡിപ്പോയില്‍ കള്ളെത്തിക്കുന്നത്. ഇതൊഴികെ ബാക്കിയെല്ലാം ചെയ്യുന്നത് ഷീജ തന്നെയാണ്.അനിയന്‍ മരിച്ചത് ചെത്തുതൊഴിലിനിടെ

ഷീജയുടെ അനിയനും ചെത്തുതൊഴിലാളിയായിരുന്നു. രണ്ടരവര്‍ഷം മുമ്പ് കള്ളുചെത്തിനിടെ തെങ്ങില്‍ നിന്നുവീണാണ് അനിയന്‍ മരിച്ചത്. ഭര്‍ത്താവ് ജയകുമാറും അനിയനും ചെത്ത് തൊഴില്‍ പഠിച്ചത് ഷീജയുടെ ചേച്ചിയുടെ ഭര്‍ത്താവില്‍ നിന്നാണ്. ഷീജയുടെ അനിയത്തിയുടെ ഭര്‍ത്താവും നിലവില്‍ ചെത്തുതൊഴിലാളി തന്നെ.

മഴക്കാലമായതോടെ കള്ളു കുറവാണെന്നും കുല മോശമായി പോവുകയാണെന്നും ഷീജ പറയുന്നു. ' മഴയായതോടെ കള്ള് ലഭിക്കുന്നത് നല്ലപോലെ കുറഞ്ഞിട്ടുണ്ട്. എന്നാലും ഒരു കുലയ്ക്ക് 300 രൂപ തെങ്ങിന്റെ ഉടമയ്ക്ക് കൊടുക്കണം. അത് കള്ളുകിട്ടിയാലും ഇല്ലെങ്കിലും കൊടുക്കണം. മഴയെത്തിയതാണ് തിരിച്ചടിയായത്.' ഷീജ പറയുന്നു.എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ വിഷ്ണുവും അഞ്ചാം ക്ലാസുകാരി വിസ്മയയുമാണ് ഷീജ- ജയകുമാര്‍ ദമ്പതികളുടെ മക്കള്‍. കുടുംബത്തിന് പ്രതിസന്ധിയുണ്ടായപ്പോള്‍ പകച്ചു നില്‍ക്കാതെ ധൈര്യപൂര്‍വ്വം ഉയരത്തിലേക്ക് നടക്കുകയാണ് ഷീജ. പൂര്‍ണ്ണ പിന്തുണയും സഹായങ്ങളുമായി ഭര്‍ത്താവും മക്കളും ഇവര്‍ക്കൊപ്പമുണ്ട്.

First published: July 31, 2019, 2:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading