കൊല്ലം: പേരൂർ സ്വദേശി രഞ്ജിത്ത് ജോൺസണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികൾക്ക് ജീവപര്യന്തം തടവ്. 25 വർഷത്തേക്ക് ജാമ്യം, പരോൾ എന്നിവ ഉൾപ്പടെയുള്ള ഒരു ഇളവും അനുവദിക്കരുതെന്നും കൊല്ലം അതിവേഗ സെഷൻസ് കോടതി വിധിച്ചു. കുറ്റകൃത്യം നടന്ന് എൺപത്തി രണ്ടാം ദിനം കുറ്റപത്രം നൽകിയ കേസിൽ വിചാരണ തുടങ്ങി നാല് മാസം പൂർത്തിയാകുമ്പോഴാണ് വിധി വന്നിരിക്കുന്നത്.
പ്രതികളായ പാമ്പ് മനോജ്, കാട്ടുണ്ണി രഞ്ജിത്, ബൈജു, പ്രണവ്, വിഷ്ണു, വിനീഷ്, റിയാസ് എന്നിവർ ജീവപര്യന്തം കഠിനതടവ് അനുഭവിക്കണം. എട്ടാം പ്രതി അജിം ഷായെ കോടതി വെറുതെ വിട്ടിരുന്നു. അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകർ അറിയിച്ചു.
2018 ഓഗസ്റ്റ് 15 നാണ് പേരൂര്‍ സ്വദേശി രഞ്ജിത് ജോൺസണെ കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് രഞ്ജിത്തിന്റെ അമ്മ ട്രീസ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ പരാതി നല്കി. രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഒന്നാം പ്രതി മനോജിനുള്ള വ്യക്തി വൈരാഗ്യമായിരുന്നു കൊലപാതകകാരണം. വീട്ടില്‍ പ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയവർ രഞ്ജിത്തിനെ കാറില്‍ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരുനെൽവേലി സമുന്ദാപുരത്തുനിന്നാണ് പിന്നീട് കണ്ടെത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.