ഇന്റർഫേസ് /വാർത്ത /Kerala / കോവിഡിനെ തുടർന്ന് സാമ്പത്തിക ബാധ്യത; തിരുവനന്തപുരത്ത് ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു

കോവിഡിനെ തുടർന്ന് സാമ്പത്തിക ബാധ്യത; തിരുവനന്തപുരത്ത് ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു

നിർമൽ ചന്ദ്രൻ

നിർമൽ ചന്ദ്രൻ

നിർമൽ ചന്ദ്രന് 10 ലക്ഷത്തിലധികം രൂപയുടെ കട ബാധ്യതയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ

  • Share this:

തിരുവനന്തപുരം: കോവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ലൈറ്റ് ആന്റ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി നിർമ്മൽ ചന്ദ്രൻ(53) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ചന്ദ്രനെ വർക്കലയിലെ സ്വന്തം ഉടമസ്ഥതയിലുള്ള കോഴിക്കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 40 വർഷമായി ഗൗരീശപട്ടത്ത് ലൈറ്റ് ആൻഡ് സൗണ്ട് കട നടത്തുകയായിരുന്നു നിർമൽ ചന്ദ്രൻ. തിരുവനന്തപുരം നഗരത്തിലെ അറിയപ്പെടുന്ന ലൈറ്റ് ആൻഡ് സൗണ്ട് കടകളിൽ ഒന്നായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട്. കോവിഡിനു മുൻപ് സാമ്പത്തിക പ്രതിസന്ധികൾ ഒന്നുമില്ലാതെയാണ് കട പ്രവർത്തിച്ചിരുന്നത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

എന്നാൽ ആദ്യലോക് ഡൗൺ കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. പിന്നീട് കടവും ലോണും ഒക്കെ എടുത്താണ് നിർമ്മൽ ചന്ദ്രൻ കട നടത്തിയിരുന്നത്. ലോക്ക്ഡൗണിൽ മാസങ്ങളോളം കട അടഞ്ഞു കിടന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ രണ്ട് ലോക്ക്ഡൗണുകൾ നിർമ്മല ചന്ദ്രൻ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.

You may also like:കോവിഡ് ബാധിച്ച മരിച്ച വീട്ടമ്മയുടെ സംസ്കാരത്തെ ചൊല്ലി തര്‍ക്കം; അമ്മയുടെ മ്യതദേഹം വിട്ടുകിട്ടാന്‍ ആശുപത്രിയിൽ മകന്റെ ആത്മഹത്യാ ഭീഷണി

തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് കാര്യമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചത്. എന്നാൽ അത് കടബാധ്യതയിൽ നിന്നും കര കയറാൻ സഹായിക്കുന്ന ജോലികൾ ലഭിച്ചില്ല. സാധാരണഗതിയിൽ ഉത്സവ കാലത്താണ് ലൈറ്റ് ആൻഡ് സൗണ്ട് കടകൾ ലാഭമുണ്ടാക്കുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് തുടർച്ചയായ രണ്ടു വർഷങ്ങളിലും ഉത്സവങ്ങൾ ഉണ്ടായിരുന്നില്ല.

You may also like:രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്റെ മരണം: രാജ്യത്ത് അത്യപൂർവ സംഭവം

ഇതാണ് വലിയ തിരിച്ചടിയിലേക്ക് നയിച്ചത്. നിർമ്മൽ ചന്ദ്രന് 10 ലക്ഷത്തിലധികം രൂപയുടെ കട ബാധ്യതയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക ബാധ്യതയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു നിർമ്മൽ ചന്ദ്രൻ.

കടബാധ്യതയിൽ നിന്ന് കരകയറാൻ വർക്കല കല്ലമ്പലത്ത് കോഴിക്കട ആരംഭിച്ചു. എന്നാൽ വൈകാതെ അതും നഷ്ടത്തിൽ കലാശിച്ചു. ഇതും കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് വർക്കലയിൽ താൻ നടത്തിയിരുന്ന കോഴിക്കടയിൽ നിർമ്മൽ ചന്ദ്രനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്കുശഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

NB: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

First published:

Tags: Suicide, Thiruvananthapuram