• HOME
  • »
  • NEWS
  • »
  • kerala
  • »
  • Lays | 'ലെയ്സ് പാക്കറ്റില്‍ ലേശം കാറ്റ് കുറയ്ക്കാം'; തൂക്ക കുറവില്‍ പെപ്സി കമ്പനിക്ക് 85,000 രൂപ പിഴയിട്ട് സംസ്ഥാന സര്‍ക്കാര്‍

Lays | 'ലെയ്സ് പാക്കറ്റില്‍ ലേശം കാറ്റ് കുറയ്ക്കാം'; തൂക്ക കുറവില്‍ പെപ്സി കമ്പനിക്ക് 85,000 രൂപ പിഴയിട്ട് സംസ്ഥാന സര്‍ക്കാര്‍

115 ഗ്രാമാണ് ഒരു പാക്കറ്റ് ലെയ്സിന്റെ തൂക്കം. എന്നാല്‍, മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളു

  • Share this:
    തൃശൂര്‍: ലെയ്സ് പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി. പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടര്‍ന്ന് ലെയ്സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പിഴ ചുമത്തി. തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പെപ്സി കമ്പനിക്ക് പിഴ ചുമത്തിയത്.

    തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി. 115 ഗ്രാമാണ് ഒരു പാക്കറ്റ് ലെയ്സിന്റെ തൂക്കം. എന്നാല്‍, മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില്‍ പറയുന്നത്.

    കാഞ്ഞാണിലെ തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് കണ്ടെത്തിയത്. 85,000 രൂപയാണ് കമ്പനിയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്.

    Also Read-Kannur| കണ്ണൂർ പയ്യാമ്പലം ബീച്ചിൽ പശുക്കളുടെ ആക്രമണം തുടരുന്നു; കുത്തേറ്റ് വീട്ടമ്മയുടെ കാലൊടിഞ്ഞു

    സൊമാറ്റോ വഴി ഓർഡർ ചെയ്ത കാപ്പിയിൽ ചിക്കൻ

    സൊമാറ്റോ (Zomato) വഴി ഓർഡർ ചെയ്ത കാപ്പിയിൽ ചിക്കൻ കഷ്ണം! സംഭവം കണ്ട് ഞെട്ടിയ ഉപഭോക്താവ് ട്വിറ്ററിലൂടെ തന്റെ ദുരനുഭവം വെളിപ്പെടുത്തി.

    സുമിത് സൗരഭ് എന്ന ഉപയോക്താവ് ജൂൺ 3 ന് 'തേർഡ് വേവ് ഇന്ത്യ' എന്ന ഭക്ഷണശാലയിൽ നിന്ന് ഓർഡർ ചെയ്ത കാപ്പിയുടെ ചിത്രം സൊമാറ്റോ വഴി പങ്കിട്ടു.

    ചിത്രം പങ്കിട്ടുകൊണ്ട് സുമിത് അടിക്കുറിപ്പിൽ ഇങ്ങനെ കുറിച്ചു. "സോമാറ്റോയിൽ നിന്ന് കോഫി ഓർഡർ ചെയ്തു. 'തേർഡ് വേവ് ഇന്ത്യ', ഇത് കുറച്ചധികമായി പോയി! കാപ്പിയിൽ ചിക്കൻ കഷണം കാണുക ദയനീയമാണ്. നിങ്ങളുമായുള്ള എന്റെ ബന്ധം ഇന്ന് ഔദ്യോഗികമായി അവസാനിച്ചു."

    തുടർന്നുള്ള ട്വീറ്റിൽ, സൊമാറ്റോ സപ്പോർട്ടുമായി താൻ നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീൻ ഗ്രാബ് സുമിത് പങ്കിട്ടു. സുമിത് അവകാശപ്പെടുന്നതുപോലെ, അപകടത്തിന് നഷ്ടപരിഹാരമായി സൗജന്യ 'പ്രോ പ്ലസ് അംഗത്വം' വാഗ്ദാനം ചെയ്യാൻ സൊമാറ്റോ തയാറായി.

    "ഈ തെറ്റ് ചെയ്തതിന് ശേഷം, സൊമാറ്റോ എനിക്ക് സൗജന്യ പ്രോ അംഗത്വം വാഗ്ദാനം ചെയ്യുന്നു. പ്രിയ സൊമാറ്റോ, തെറ്റുകൾ ചെയ്തതിന് ശേഷം നിങ്ങൾക്ക് എല്ലാവരെയും വിലനൽകി വാങ്ങാൻ കഴിയില്ല. നിങ്ങൾ എന്നെ അർഹിക്കുന്നില്ല," അദ്ദേഹം അടിക്കുറിപ്പിൽ എഴുതി.

    കോഫി ജോയിന്റ് സുമിത്തിനെ സമീപിക്കുകയും സംഭവത്തിൽ മാപ്പ് പറയുകയും ചെയ്തു.നവരാത്രി വേളയിൽ തനിക്ക് ചിക്കൻ ബിരിയാണി നൽകിയ മറ്റൊരു സംഭവവും സുമിത് പങ്കുവെച്ചു. അദ്ദേഹം വെജ് ഓപ്ഷൻ ആണ് ഓർഡർ ചെയ്തത്.
    Published by:Jayesh Krishnan
    First published: