കുർബാനയ്ക്കിടെ മിന്നലേറ്റ് മൂന്നുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ

കമ്പ്യൂട്ടറുകൾ, ജനറേറ്ററുകൾ തുടങ്ങി ഇലക്ട്രാോണിക് ഉപകരണങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.

News18 Malayalam | news18
Updated: October 14, 2019, 9:38 AM IST
കുർബാനയ്ക്കിടെ മിന്നലേറ്റ് മൂന്നുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ
news18
  • News18
  • Last Updated: October 14, 2019, 9:38 AM IST
  • Share this:
എടത്വാ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ‌ നടന്ന കുർബാന ചടങ്ങുകൾക്കിടെ മിന്നലേറ്റ് അൾത്താര ശുശ്രൂഷകനടക്കം മൂന്നു പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കുര്‍ബാനയ്ക്കിടെ ശക്തമായ മിന്നലുണ്ടായതിനെ തുടർന്ന് മൈക്കിലൂടെ വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിനിടയാക്കിയത്.

കുര്‍ബാന ശുശ്രൂഷിയായിരുന്ന ചക്കാലയിൽ മാർട്ടിൻ, ഗായകരായ സുനിത മോനിച്ചൻ, സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read-മംഗളൂരുവിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മലയാളി കോളേജ് വിദ്യാർഥികൾ മരിച്ചു

മിന്നലിൽ പള്ളിയിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. മിന്നലിന്റെ ശക്തിയിൽ പള്ളിയുടെ മേൽക്കൂരകളും ഓടുകളും കഴുക്കോലുമൊക്കെ താഴേക്ക് പതിച്ചു. ഇവിടുത്തെ കമ്പ്യൂട്ടറുകൾ, ജനറേറ്ററുകൾ തുടങ്ങി ഇലക്ട്രാോണിക് ഉപകരണങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.

First published: October 14, 2019, 9:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading