• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kuthiran | പുറകുവശം ഉയർത്തി ടിപ്പർ ഓടിച്ചു; കുതിരാൻ തുരങ്കത്തിനകത്തെ ലൈറ്റുകൾ വീണ്ടും തകർന്നു

Kuthiran | പുറകുവശം ഉയർത്തി ടിപ്പർ ഓടിച്ചു; കുതിരാൻ തുരങ്കത്തിനകത്തെ ലൈറ്റുകൾ വീണ്ടും തകർന്നു

ടിപ്പറിന്റെ പുറകുവശം താഴ്ത്താതെ വണ്ടി ഓടിച്ചതിന് തുടർന്ന് രണ്ടാമത്തെ വട്ടമാണ് തുരങ്കത്തിനകത്ത് ലൈറ്റുകൾക്കും മറ്റും നാശനഷ്ടം സംഭവിക്കുന്നത്

kuthiran tunnel (File Photo)

kuthiran tunnel (File Photo)

  • Last Updated :
  • Share this:
    തൃശൂർ: കുതിരാന്‍ തുരങ്കത്തിലെ (Kuthiran Tunnel) ലൈറ്റുകൾ വീണ്ടും തകർത്ത് ടിപ്പർ. തുരങ്കത്തിലൂടെ പുറകുവശം താഴ്ത്താതെ പോയ ടിപ്പർ രണ്ടാം തുരങ്കത്തിലെ ലൈറ്റുകൾ തകർക്കുകയും കേബിളുകൾ തകരാറിലാക്കുകയും ചെയ്തു.

    ആറുവരിപ്പാതയുടെ നിർമാണ ചുമതലയുള്ള കമ്പനിയുടെ ടിപ്പറാണ് നാശനഷ്ടം വരുത്തിയത്. അപകടം നടന്നയുടനെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. ടിപ്പറിന്റെ പുറകുവശം താഴ്ത്താതെ വണ്ടി ഓടിച്ചതിന് തുടർന്ന് രണ്ടാമത്തെ വട്ടമാണ് തുരങ്കത്തിനകത്ത് ലൈറ്റുകൾക്കും മറ്റും നാശനഷ്ടം സംഭവിക്കുന്നത്. കഴിഞ്ഞ ജനുവരിയിലും സമാന സംഭവം നടന്നിരുന്നു. ജനുവരി 20 ന് പാലക്കാട് നിന്നും തൃശൂരിലേക്കുളള തുരങ്ക മുഖത്തായിരുന്നു അപകടമുണ്ടായത്. പുറകുവശം ഉയര്‍ത്തിവച്ച് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ലൈറ്റുകളും ക്യാമറയും തകര്‍ക്കുകയായിരുന്നു. 90 മീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ചിരുന്ന 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ ക്യാമറകളും പൊടിപടലങ്ങള്‍ തിരിച്ചറിയാന്‍ സ്ഥാപിച്ചിരുന്ന സെന്‍സറുകള്‍ എന്നിവയും പൂർണമായി തകർന്നിരുന്നു. ലൈറ്റുകള്‍ തകര്‍ന്നുവീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തി നിര്‍ത്താതെ ഓടിച്ചു പോയ ടിപ്പർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പിടികൂടിയിരുന്നു.

    തുരങ്കത്തിന്റെ പ്രവേശന കവാടത്തിനോട് ചേര്‍ന്നുളള ഭാഗത്ത് ക്യാമറകളില്ലാത്തതും ഉള്ളിലുള്ള ക്യാമറകളുടെ നിലവാരക്കുറവും വലിയ സുരക്ഷാഭീഷണിയെന്നാണ് വിലയിരുത്തൽ. തുരങ്കത്തിനകത്തെ ക്യാമറകളുടെ നിലവാരക്കുറവ് മൂലം കഴിഞ്ഞ തവണ അപകടമുണ്ടാക്കിയ ടിപ്പറിന്റെ നമ്പർ കണ്ടെത്താൻ പോലീസ് ഏറെ പാടുപെട്ടിരുന്നു.

    Also read- KSRTC ബസിന് മുന്നിൽ ബൈക്കുകളിൽ സാഹസിക പ്രകടനം, അസഭ്യവർഷം; അഞ്ച് യുവാക്കൾ പിടിയിൽ

    Violence Against Women| ബസ്സിലെ പിൻസീറ്റിൽ നിന്ന് ഉപദ്രവിച്ചയാൾക്ക് സേഫ്റ്റി പിൻ കൊണ്ട് മറുപടി; വീഡിയോ പകർത്തി യുവതി

    ബസ്സിലെ യാത്രയ്ക്കിടയിൽ പിൻസീറ്റിലൂടെ കൈയിട്ട് ഉപദ്രവിച്ചയാൾക്ക് (Violence Against Women)സേഫ്റ്റി പിൻ (safety pin)കൊണ്ട് മറുപടി നൽകി യുവതി. ഇയാൾ ഉപദ്രവിക്കുന്നതും സേഫ്റ്റി പിൻ കൊണ്ട് കുത്തുന്നതുമെല്ലാം യുവതി വീഡിയോയും പകർത്തി പുറത്തു വിട്ടു.

    ചെന്നൈയിലാണ് സംഭവം. വെള്ളിയാഴ്ച്ച ചെന്നൈയിൽ നിന്നും വെല്ലൂരിലേക്ക് അമ്മയ്ക്കൊപ്പം സ്റ്റേറ്റ് ബസ്സിൽ യാത്ര ചെയ്യുന്നതിനിടയാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്. കൃഷ്ണഗിരി സ്വദേശിയായ രാഘവൻ(40) എന്നയാളാണ് യുവതിയെ ഉപദ്രവിച്ചതെന്ന് പിന്നീട് മനസ്സിലായി.

    ബസ്സിൽ യുവതിയുടേയും അമ്മയുടേയും പിന്നിലെ സീറ്റിലാണ് ഇയാൾ ഇരുന്നിരുന്നത്. ഉറങ്ങുകയാണെന്ന വ്യാജന ഇരുന്ന് കൈ മുന്നിലെ സീറ്റിലേക്ക് കൈ കടത്തുകയായിരുന്നു ഇയാൾ. ആദ്യത്തെ തവണ അബദ്ധം പറ്റിയാതാകാമെന്ന് കരുതി യുവതി കാര്യമാക്കിയില്ല. വീണ്ടും ആവർത്തിച്ചപ്പോഴാണ് യുവതി വീഡിയോ പകർത്തിയതും സേഫ്റ്റി പിൻ കുത്തിയതും.

    Also Read-പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോക്സോ

    ചെന്നൈയിലെ കോയെമ്പേട് സ്റ്റാൻഡിൽ നിന്നാണ് ഇയാൾ ബസ്സിൽ കയറിയത്. ബസ്സിൽ കയറി സീറ്റിൽ ഇരിപ്പുറപ്പിച്ച് അൽപ സമയത്തിനുള്ളിൽ തന്നെ ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി.

    വീഡിയോയിൽ സീറ്റിനിടയിലൂടെ ഇയാൾ കൈ കടത്തിയത് കൃത്യമായി കാണാം. തുടർന്ന് യുവതി പിൻ ഉപയോഗിച്ച് വിരലിൽ കുത്തിയതോടെ കൈ പുറകോട്ടു വലിച്ചു. തുടർന്ന് യുവതി ഇയാളോട് കയർക്കുന്നതും ആളെ വീഡിയോയിൽ വ്യക്തമായി കാണിക്കുന്നുമുണ്ട്.
    Published by:Naveen
    First published: