'ലില്ലിപ്പൂക്കളായിരുന്നു അവൾക്കേറ്റവും പ്രിയപ്പെട്ടത്'; ജന്മദിനത്തിൽ സുനന്ദയുടെ ഇഷ്ടത്തെക്കുറിച്ച് ശശി തരൂർ

സുനന്ദ പുഷ്കറിന്റെ 56ാം ജന്മദിനമായിരുന്നു ഇന്ന്

news18
Updated: June 27, 2019, 6:37 PM IST
'ലില്ലിപ്പൂക്കളായിരുന്നു അവൾക്കേറ്റവും പ്രിയപ്പെട്ടത്'; ജന്മദിനത്തിൽ സുനന്ദയുടെ ഇഷ്ടത്തെക്കുറിച്ച് ശശി തരൂർ
News 18
  • News18
  • Last Updated: June 27, 2019, 6:37 PM IST
  • Share this:
ൽഹി: സുനന്ദ പുഷ്കറിന്റെ പിറന്നാൾദിനത്തിൽ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ശശി തരൂര്‍ എം പി. സുനന്ദ പുഷ്കറിന്‍റെ 56ാം ജന്മദിനമാണ് ഇന്ന്. 'സുനന്ദയെക്കുറിച്ച് ഓര്‍മിക്കുകയാണ്. 56 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ജമ്മുകശ്മീരിലെ സോപോറില്‍ അവള്‍ ജനിച്ചത്. ലില്ലിപ്പൂക്കളായിരുന്നു അവള്‍ക്കേറ്റവും പ്രിയപ്പെട്ടത്, കുറച്ച് പൂക്കള്‍ ഒരു സുഹൃത്ത് ഇന്ന് രാവിലെ അയച്ചുതന്നു'- സുനന്ദ പുഷ്കറിന്റെ ചിത്രത്തിന് മുന്നിൽ ആ ലില്ലിപ്പൂക്കൾ സമർപ്പിച്ചുകൊണ്ട് ശശിതരൂർ കുറിച്ചു.
ഇതിന്റെ ചിത്രം ശശി തരൂർ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. 2010 ഓഗസ്റ്റിലായിരുന്നു സുനന്ദയും ശശി തരൂരും തമ്മിലുള്ള വിവാഹം. 2014 ജനുവരി 17ന് സുനന്ദയെ ന്യൂഡൽഹിയിലെ ലീല ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

First published: June 27, 2019, 6:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading