• HOME
  • »
  • NEWS
  • »
  • kerala
  • »
  • രക്ഷാപ്രവർത്തനത്തിനിടെ ലിലു ഇറങ്ങിപ്പോയത് മരണത്തിലേക്ക്

രക്ഷാപ്രവർത്തനത്തിനിടെ ലിലു ഇറങ്ങിപ്പോയത് മരണത്തിലേക്ക്

ദുരിതാശ്വാസ ക്യാംപിലേക്ക് മാതാപിതാക്കൾക്കൊപ്പം പോയ ലിലു അവിടെ നിന്ന് ഇറങ്ങിപ്പോയത് വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാൻ ആയിരുന്നു.

മരിച്ച ലിലു

മരിച്ച ലിലു

  • Last Updated :
  • Share this:
    കോഴിക്കോട്: ദുരിതാശ്വാസ ക്യാംപിലേക്ക് മാതാപിതാക്കൾക്കൊപ്പം പോയ ലിലു അവിടെ നിന്ന് ഇറങ്ങിപ്പോയത് വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാൻ ആയിരുന്നു. എന്നാൽ, ആ പോക്കിൽ ലിലുവിന് നഷ്ടമായത് ജീവിതം തന്നെ ആയിരുന്നു. മാതാപിതാക്കൾക്ക് അവരുടെ ജീവന്‍റെ ജീവനെയും.

    ചാലിയാർ കര കവിഞ്ഞതോടെയാണ് ലിലുവും മാതാപിതാക്കളും കുടുംബാംഗങ്ങളും ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. എന്നാൽ, ക്യാംപിൽ തന്നെ കഴിഞ്ഞുകൂടാൻ സേവാഭാരതി പ്രവർത്തകനായ ലിലു തയ്യാറായില്ല. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്തേക്ക് യുവാക്കൾ രണ്ടു സംഘമായി രണ്ടു തോണികളിലായിട്ടാണ് പോയത്.

    'അന്ന് സഹായത്തിനു കരഞ്ഞു വിളിച്ച ആന്റി ഇന്ന് അരി ചോദിച്ചപ്പോൾ ബ്ലോക്ക് ചെയ്തു'

    രണ്ടു തോണികളിലും ഉള്ളവർ കരുതിയത് ലിലു അടുത്ത തോണിയിൽ ഉണ്ടാവും എന്നായിരുന്നു. എന്നാൽ, തിരികെ എത്തിയപ്പോഴാണ് ലിലു തങ്ങൾക്കൊപ്പമില്ലെന്ന സത്യം അവർ തിരിച്ചറിഞ്ഞത്. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷമാണ് മൃതദേഹം ക്യാംപിലെത്തിച്ചത്.

    മകന്‍റെ മൃതദേഹം കണ്ട അമ്മ ലത ബോധമറ്റു വീണു. ക്യാംപിലുണ്ടായിരുന്നവരും നടുക്കത്തോടെയാണ് ലിലുവിന്‍റെ വിയോഗവാർത്ത ഏറ്റു വാങ്ങിയത്.

    First published: