HOME » NEWS » Kerala » LIQUOR DISTRIBUTION DELAYED IN ERNAKULAM NJ TV

കുപ്പിയിൽ ലേബലൊട്ടിക്കാൻ ആളില്ല; എറണാകുളത്തു മദ്യ വിതരണം വൈകാൻ കാരണം ഇതാണ്

ബെവ്ക്യു വഴി എത്തുന്ന മുഴുവൻ പേർക്കും മദ്യം നൽകാൻ കഴിയാത്ത സ്ഥിതിയാണ്. ബിവറേജ് കോർപറേഷന്റെ കുറ്റത്തിന് തങ്ങളെന്തിന് പഴി കേൾക്കണമെന്നാണ് ബാറുടമകളുടെ ചോദ്യം.

News18 Malayalam | news18-malayalam
Updated: June 3, 2020, 10:47 AM IST
കുപ്പിയിൽ ലേബലൊട്ടിക്കാൻ ആളില്ല; എറണാകുളത്തു മദ്യ വിതരണം വൈകാൻ കാരണം ഇതാണ്
News18 Malayalam
  • Share this:
കൊച്ചി: എറണാകുളത്ത് ബിവറേജ് കോർപറേഷൻ  നടത്തുന്ന മദ്യ വിതരണം മന്ദഗതിയിലെന്ന് പരാതി. മദ്യ കുപ്പികളിൽ ലേബൽ പതിപ്പിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇതിനു കാരണമായി പറയുന്നത്. ഇതുമൂലം ബാറുകളിലും മറ്റ് ഔട്ട്ലെറ്റുകളിലും ബുക്കിംഗിന് അനുസരിച്ച് മദ്യം നല്കാൻ  കഴിയാത്ത സ്ഥിതിയാണ്.

എറണാകുളം ജില്ലയിൽ മൂന്ന് മദ്യ വിതരണ കേന്ദ്രങ്ങൾ ഉള്ളതിൽ ഏറ്റവും തിരക്ക് തൃപ്പൂണിത്തുറ പേട്ടയിലുള്ള വെയർ ഹൗസിംഗ് കോർപ്പറേഷനിലാണ്. ഇതിനു കീഴിൽ ബാറുകൾ മാത്രം  114 എണ്ണമാണ്. ബെവ്കോയുടെയും കൺസ്യൂമർ ഫെഡിന്റേയും ഔട്ട് ലെറ്റുകൾ വേറെയും. എന്നാൽ ഇതിനനുസരിച്ചുള്ള ജീവനക്കാർ ഇവിടെയില്ല.

മദ്യ കുപ്പികളിൽ സർക്കാർ ലേബൽ പതിപ്പിക്കാൻ 2 പേർ മാത്രമാണുള്ളത്. ഓഫീസ്, കമ്പ്യൂട്ടർ വിഭാഗം ,ഗോഡൗൺ എന്നിവിടങ്ങളിലും ജീവനക്കാർ കുറവാണ്. റിട്ടയർ ആയവർക്കുപോലും പകരക്കാർ എത്തിയട്ടില്ല. തെക്കൻ ജില്ലകളിൽ ബിവറേജ് കോർപ്പറേഷന് ആവശ്യത്തിലധികം ജീവനക്കാരുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടൽ മൂലം സ്ഥലം മാറ്റം നടക്കാറില്ല.
TRENDING:ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി ടോവിനോ തോമസ്; നന്ദി പറഞ്ഞ് ടി.എൻ.പ്രതാപൻ എംപി [NEWS]COVID 19 | രാജ്യത്ത് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു; ഒരു ലക്ഷത്തോളം കൂടിയത് 15 ദിവസം കൊണ്ട് [NEWS]Online Class| ഇന്റർനെറ്റിന് നെട്ടോട്ടമോടി രക്ഷിതാക്കൾ; കൈമലർത്തി കമ്പനികൾ [NEWS]
ലേബലിങ് കുടുംബശ്രീയെ ഏൽപ്പാക്കാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും യൂണിയനുകൾ തന്നെ ഇത് അട്ടിമറിച്ചു. ഇതിന്റെയെല്ലാം ദുരിതം ഇപ്പോൾ അനുഭവിക്കുന്നത് ബാറുടമകളാണ്. പണമടച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പല ബാറുകൾക്കും യഥാസമയം മദ്യം ലഭിച്ചട്ടില്ല.

ബെവ്ക്യു വഴി എത്തുന്ന മുഴുവൻ പേർക്കും മദ്യം നൽകാൻ കഴിയാത്ത സ്ഥിതിയാണ്. ബിവറേജ് കോർപറേഷന്റെ കുറ്റത്തിന് തങ്ങളെന്തിന് പഴി കേൾക്കണമെന്നാണ് ബാറുടമകളുടെ ചോദ്യം.

First published: June 3, 2020, 10:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories